അനന്തപുരി ​ൈലവ്​-3

ചലച്ചിത്രമേള നടത്താം, ആർജവവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ... ഏത് ദുരന്തത്തെയും അതിജീവിക്കാൻ മനുഷ്യനെ സാമൂഹികവും രാഷ്ട്രീയവുമായി പ്രാപ്തനാക്കുന്നതിൽ കലയ്ക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടാകാം ഒരു ദുരന്തത്തെ അതിജീവിക്കാൻ എല്ലാത്തരം കലകളെയും ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാറി​െൻറ ഉത്തരവിനെതിരെ സാംസ്കാരികരംഗത്തുനിന്നും പ്രതിഷേധം ശക്തമാകുന്നത്. ദുരന്തപശ്ചാത്തലത്തിൽ കേരളം സഹായത്തിന് പലരോടും കൈനീട്ടുമ്പോൾ ഏഴ് ദിവസത്തെ മേളക്കായി ആറരക്കോടിയോളം രൂപ ചെലവഴിക്കേണ്ടതുണ്ടോയെന്നാണ ചോദ്യം പ്രസക്തമാണ്. വീടും സ്വപ്നങ്ങളും നഷ്ടപ്പെട്ടവർക്ക് കൈതാങ്ങേണ്ട പണം ഒരിക്കലും മേളക്കായി മാറ്റിവെക്കണമെന്ന അഭിപ്രായം ആർക്കുമുണ്ടാക്കില്ല. എന്നാൽ ആർഭാടങ്ങളില്ലാതെ, സർക്കാർ ഫണ്ടില്ലാതെ, ബദൽ മാർഗങ്ങളിലൂടെ മേള നടത്താൻ കഴിയുമെങ്കിൽ, ചലച്ചിത്രമേളയെ ഒഴിവാക്കേണ്ടതുണ്ടോയെന്നാണ് മറുചോദ്യം. ലോകത്ത് ആയിരക്കണക്കിന് ചലച്ചിത്ര മേളകളുണ്ട്. പക്ഷേ, ചലച്ചിത്രമേളയുടെ അക്രഡിറ്റേഷൻ ആധികാരികമായി കണക്കാക്കുന്നത് ഫിയാപ്ഫ് (FIAPF) ആണ്. കാനും ബെർലിനും വെനീസും ഉൾപ്പെടെ ലോകത്തെ 41 ചലച്ചിത്ര മേളകൾക്ക് മാത്രമാണ് ഫിയാപ്ഫ് അംഗീകാരം നൽകിയിട്ടുള്ളത്. അത്തരത്തിൽ അംഗീകാരം നേടിയ മേളകളിലൊന്നാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയും (ഐ.എഫ്.എഫ്.കെ). ലോകമേളകളോട് കിടപിടിച്ച് കഴിഞ്ഞ 22 വർഷം കൊണ്ട് നാം നേടിയെടുത്ത ഈ അന്താരാഷ്ട്ര അംഗീകാരം എന്തി‍​െൻറ പേരിലാലായും ഉപേക്ഷിക്കേണ്ടിവന്നാൽ ഫിയാപ്ഫി‍​െൻറഅംഗീകാരം നഷ്ടമാകാനും, അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ഇടയിൽ നമ്മുടെ ഫെസ്റ്റിവലി​െൻറ മൂല്യം ഇല്ലാതാവുകയും ചെയ്യും. ഇത് ഒഴിവാക്കാൻ ബദൽമാർഗങ്ങളിലൂടെ മേള നടത്തിയേ തീരൂ. ഏഴ് ദിവസത്തെ മേളക്ക് ആറരക്കോടി രൂപയാണ് പ്രതിവർഷം ഖജനാവിൽനിന്ന് മാറ്റിവെക്കുന്നത്. ഈ തുക ഇല്ലാതെതന്നെ മേള നടത്താനുള്ള വഴികൾ പലതുണ്ടെന്ന് പ്രമുഖ സംവിധായകരായ അടൂർ ഗോപാലകൃഷ്ണനും ഡോ. ബിജുവും പറയുന്നു. നിലവിൽ മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫീസ് 650 രൂപയാണ്. നിലവിലെ സാഹചര്യത്തിൽ ഈവർഷം അത് 1500-2000 രൂപ ആക്കുക. ഏതാണ്ട് 15000ത്തോളം ഡെലിഗേറ്റുകളാണ് ഐ.എഫ്.എഫ്.കെക്ക് എത്തുന്നത്. സൗജന്യ പാസുകൾകൂടി നിയന്ത്രിച്ചാൽ ഏകദേശം രണ്ടരക്കോടിയോളം രൂപ രജിസ്ട്രേഷൻ ഇനത്തിൽ ചലച്ചിത്ര അക്കാദമിയുടെ അക്കൗണ്ടിലേെക്കത്തും. സ്പോൺസർഷിപ്പിലൂടെയും പരസ്യത്തിലൂടെയും ബാക്കി തുകയും കണ്ടെത്താം. ബദൽ മാർഗങ്ങൾ കണ്ടെത്തി മേള മുടങ്ങാതെ നടത്തിയാൽ പ്രളയദുരന്തത്തെ നേരിടുന്ന ജനതയുടെ തളരാത്ത കലാപാരമ്പര്യത്തി​െൻറ ഒരു അടയാളപ്പെടുത്തലായി ഐ.എഫ്.എഫ്.കെ ചരിത്രമായി മാറും. മറ്റ് നിർദേശങ്ങൾ ....................................... *180 ഓളം സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഇത് 125 ആയി കുറക്കുക. *മത്സരവിഭാഗം, മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന്, ലോകസിനിമ വിഭാഗങ്ങൾ ഒഴിച്ച് മറ്റെല്ലാവിഭാഗങ്ങളും ഈവർഷം വേണ്ടെന്ന് വെക്കണം. സിനിമകൾ കുറക്കുന്നതിലൂടെ അവ കൊണ്ടുവരുന്നതിലുള്ള ഫീസും സ്ക്രീനിങ് ചാർജും ലാഭിക്കാൻ കഴിയും. സിനിമ കുറയുന്നതോടെ സ്വകാര്യ തിയറ്ററുകളെ ഒഴിവാക്കാനും അതിലൂടെ ലക്ഷങ്ങൾ ലാഭിക്കാനും സാധിക്കും. * എട്ട് ദിവസത്തെ മേള അഞ്ച് ദിവസമായി ചുരുക്കാം. *മേളയുടെ ഭാഗമായി സ്വകാര്യ ഹോട്ടലുകളിൽ നടത്തുന്ന സെമിനാറുകളും ചർച്ചകളും പഠനക്ലാസുകളും ഈ വർഷം വേണ്ടെന്ന് വെക്കുക. * ദുരന്തം കണക്കിലെടുത്ത് ലൈഫ്ടൈം അച്ചീവ്മ​െൻറ് അവാർഡ് ഇത്തവണ നൽകേണ്ടതിെല്ലന്ന് തീരുമാനിക്കുക. 'ചലച്ചിത്രമേള ഒരു ആഘോഷമല്ല. പ്രതിരോധമാണ്. ഏത് ദുരന്തത്തെയും അതിജീവിക്കാൻ മനുഷ്യനെ സാമൂഹികപരമായും രാഷ്ട്രീയപരമായും പ്രാപ്തനാക്കുന്നതിൽ കലക്കുള്ള പങ്ക് വലുതാണ്. അതുകൊണ്ടാണ് ചരിത്രത്തിൽ പല ഭരണകൂടങ്ങളും ചലച്ചിത്ര മേളകളെ പല കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കാനോ അല്ലെങ്കിൽ വരുതിക്ക് നിർത്താനോ ശ്രമിച്ചിട്ടുള്ളത്. കേരളത്തി​െൻറ പുനർനിർമാണത്തിന് ആഘോഷങ്ങൾ നമുക്ക് ഒഴിവാക്കാം. ഒരു ആലോചനകളും ഇല്ലാതെ നിർത്തുക എന്നതല്ല, മറിച്ച് അത് വ്യത്യസ്തമായി നടപ്പാക്കുക എന്നതിലാണ് ഒരു സർക്കാർ ആർജവം കാണിക്കേണ്ടത്'. -ഡോ. ബിജു (സംവിധായകൻ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.