ഭീഷണിയായി കള്ള ടാക്സികൾ വീണ്ടും

കൊല്ലം: സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓട്ടംപോകുന്നത് വീണ്ടും വർധിക്കുന്നു. കഴിഞ്ഞദിവസം സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയുടെ പരാതിയെതുടർന്ന് സ്വകാര്യ ഇന്നോവ മോട്ടോർവാഹനവകുപ്പ് പിടികൂടിയിരുന്നു. കരുനാഗപ്പള്ളിയിലെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം എയർപോർട്ടിലാണ് ഓട്ടംപോയത്. ആനന്ദവല്ലീശ്വരത്ത് വെച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി. ശ്യാമി​െൻറ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. പ്രളയക്കെടുതിക്കുശേഷം നിരവധി സ്വകാര്യ വാഹനങ്ങളാണ് വ്യാജ ടാക്സിയായി നിരത്തിലിറങ്ങുന്നത്. വാടകക്ക് വാഹനമെടുത്ത് ജോലിചെയ്യുന്ന ഡ്രൈവർമാർക്കാണ് കള്ള ടാക്സി പ്രതിസന്ധി സൃഷ്ടിക്കുന്നത്. വാടകകുറച്ചും ഏജൻറിനെ വെച്ചുമാണ് സ്വകാര്യ വാഹനങ്ങൾ ദൂരെ സ്ഥലങ്ങളിലേക്ക് ഓട്ടംപോകുന്നത്. ഇത്തരം വാഹനങ്ങൾ അപകടത്തിൽപെട്ടാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് ലാഭം നോക്കി സ്വകാര്യവാഹനങ്ങളെ ചിലർ ആശ്രയിക്കുന്നത്. ഭീമമായ ടാക്‌സും ഇന്‍ഷുറന്‍സും അടച്ച് നിയമപരമായി സർവിസ് നടത്തുന്ന വാഹനങ്ങൾക്കാണ് കള്ള ടാക്സി ഭീഷണിയാവുന്നത്. ഇതര സംസ്ഥാനത്ത് രജിസ്ട്രർ ചെയ്തതടക്കം നിരവധി വാഹനങ്ങളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് നിരത്തിലോടുന്നത്. കള്ള ടാക്സികൾക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.