തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രളയബാധിത ജില്ലകളിലെ കലക്ടർമാർ ഭൂമി കണ്ടെത്തണമെന്ന് നിർദേശം. മാറ്റിപാർപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്കെടുപ്പ് നടത്തി വാസയോഗ്യമായ, പരിസ്ഥിതിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തി മൂന്നാഴ്ചക്കുള്ളിൽ റവന്യൂ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിട്ടു. സർക്കാർ ഭൂമിയോ പുറമ്പോക്കോ മറ്റു വകുപ്പുകളുടെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയോ സന്നദ്ധ സംഘടകളോ വ്യക്തികളോ സ്ഥാപനങ്ങളോ സംഭാവന നൽകുന്ന ഭൂമിയോ ഇതിനായി വിനിയോഗിക്കാം. ഓരോ കുടുംത്തിനും മൂന്നുമുതൽ അഞ്ച് സെൻറ് വരെ ഭൂമി കണ്ടെത്തി അവിടെ വീട് നിർമിച്ച് നൽകണം. ഭൂമി ലഭ്യതക്കുറവുള്ള പ്രദേശങ്ങളില്‍ ഫ്ലാറ്റുകള്‍ നിര്‍മിച്ച് പുനരധിവാസം ഉറപ്പുവരുത്തണമെന്നാണ് നിർദേശം. ഇതു സംബന്ധിച്ച് പ്രവർത്തനം ഏകോപിപ്പിക്കാനും ക്രോഡീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ലാൻഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് ചില പ്രദേശങ്ങള്‍ വാസയോഗ്യമല്ലാതായിട്ടുണ്ട്. വെള്ളം കയറിയ ചില വീടുകള്‍ തകർന്നില്ലെങ്കിലും വാസയോഗ്യമല്ലാതായിട്ടുണ്ട്. താമസയോഗ്യമല്ലാത്ത ഭൂമി ഒഴിവാക്കി പുനരധിവാസ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.