കൊല​േക്കസ്​ പ്രതി 21 വർഷങ്ങൾക്ക്​ ശേഷം അറസ്​റ്റിൽ

തിരുവനന്തപുരം: കൊലക്കേസ് പ്രതി 21 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. 1997 ൽ കുപ്രസിദ്ധ ഗുണ്ട പരുന്ത് നസീറിെന അമ്പലമുക്ക് ടോൾ ജങ്ഷനിൽ വെച്ച് സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറാംപ്രതി തിരുവല്ല സ്വേദശി ഷാബു തോമസാണ് പേരൂർക്കട പൊലീസി​െൻറ പിടിയിലായത്. ഇൗ കേസിൽ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളായിരുന്ന രമേശൻ, ബെൻസിലി, ബ്രൂസ്ലി മണിയൻ എന്നിവർ ഉൾപ്പെടെ 11 പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ രമേശ​െൻറ ഭാര്യയെ കൊല്ലപ്പെട്ട നസീർ വിളിച്ചുകൊണ്ടുപോയതി​െൻറ വിരോധത്തിലാണ് പ്രതികൾ പരുന്ത് നസീറിനെ വെട്ടിക്കൊലെപ്പടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.