ബാലരാമപുരം ​െറയിൽവേ സ്​റ്റേഷൻ വികസനം 'വൈകിയോടുന്നു'

ബാലരാമപുരം: ബാലരാമപുരം െറയിൽവേ സ്റ്റേഷൻ വികസനം പതിറ്റാണ്ടുകളായി 'വൈകിയോടുന്നു'. അടിസ്ഥാനസൗകര്യങ്ങൾപോലും പരിമിതമാണ്. ശൗചലയം കാടുംപടർപ്പും കയറി ഉപയോഗശൂന്യമാണ്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽനിന്ന് മോചനംനേടുന്നതിന് നൂറുകണക്കിന് യാത്രക്കാരാണ് െറയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. പ്ലാറ്റ്ഫോമി​െൻറ നീളം കൂട്ടിയതൊഴികെ മറ്റൊരു വികസനവും പതിറ്റാണ്ടുകളായി നടന്നിട്ടില്ല. കന്യാകുമാരി-തിരുവനന്തപുരം ലൈൻ സ്ഥാപിതമായപ്പോൾ ഉള്ള അതേ അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. െറയിൽവേ പ്ലാറ്റ് ഫോമിൽനിന്ന് ടിക്കറ്റ് കൗണ്ടറിലെത്താൻ 50 പടികളിലേറെ കയറിയിറങ്ങണം. ഇത് പ്രായംചെന്ന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്. പ്ലാറ്റ്ഫോമിനോട് ചേർന്ന് ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പലപ്പോഴും െട്രയിനെത്തുന്നതിന് തൊട്ട് മുമ്പ് എത്തുന്ന യാത്രക്കാർ കൗണ്ടറിലെത്താൻ പടികൾ കയറിയിറങ്ങി വരുമ്പോഴേക്കും െട്രയിൻ പോയിരിക്കും. കുടിവെള്ളത്തിന് സ്ഥാപിച്ചിട്ടുള്ള പൈപ്പുകളും കാടുമൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.