കാട്ടാക്കട: ഗ്രാമങ്ങളിൽ ഗ്യാസ് ഏജൻസികളിൽനിന്ന് വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളിൽ വ്യാപക ചോർച്ച. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറുകളിൽനിന്ന് പാചകവാതകം ചോർത്തുന്നതിനാലാണിതെന്ന് ഉപഭോക്താക്കൾ പറയുന്നു. പ്ലാൻറുകളിൽ ഫിൽ ചെയ്ത് ചോർച്ച ബോധ്യപ്പെടുത്തിയ ശേഷമുള്ള സീൽചെയ്ത സിലിണ്ടറുകളിലാണ് വ്യാപകമായി ചോർച്ച കാണുന്നത്. എന്നാൽ, വാഷറിെൻറ കാലപ്പഴക്കമാണ് ഇതിന് കാരണമെന്ന് ഏജൻസി അധികൃതർ പറയുന്നു. ഇത് വിശ്വാസത്തിലെടുക്കാൻ ഉപഭോക്താക്കൾ തയാറല്ല. ചോർച്ച ഉണ്ടായ സിലിണ്ടറുകൾ ഏജൻസിയിൽ എത്തിച്ച് നിശ്ചിത അപേക്ഷയിൽ വിവരങ്ങൾ എഴുതി നൽകിയാലേ മാറ്റി ലഭിക്കുകയുള്ളൂവെന്നും ഇത് ഉപഭോക്താക്കളെ വലക്കുന്നതായും പറയുന്നു. സിലിണ്ടർ െറഗുലേറ്ററുമായി കണക്ട് ചെയ്യുമ്പോഴാണ് ലീക്കേജ് അറിയുന്നത്. ഇത് സംബന്ധിച്ച് ഏജൻസി ഓഫിസിൽ അറിയിച്ചാൽ സിലിണ്ടർ എത്തിച്ചാൽ മാറ്റി നൽകാമെന്നായിരിക്കും മറുപടി. ചോർച്ചയുള്ള സിലിണ്ടറുകൾക്ക് ഭാരക്കുറവുള്ളതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.