കല്ലടയാറ്റിൽനിന്നുള്ള ബദൽ കുടിവെള്ളപദ്ധതി ഇപ്പോഴും വെള്ളത്തിൽ​

ശാസ്താംകോട്ട: നാശോന്മുഖമായ ശാസ്തംകോട്ട ശുദ്ധജല തടാകത്തിൽനിന്നുള്ള അമിത ജലചൂഷണത്തിനുള്ള ശാശ്വത പരിഹാരം എന്ന നിലയിൽ കല്ലടയാറ് കേന്ദ്രീകരിച്ച് നടപ്പാക്കാനിരുന്ന ബദൽ കുടിവെള്ളപദ്ധതി ചാപിള്ളയായപ്പോൾ പൊതുഖജനാവിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. 6,25,57,118 രൂപ വിലവരുന്ന ഉയർന്ന സാേങ്കതികതയിലുള്ള പൈപ്പുകളും വെറുതെ കിടക്കുന്നു. ശാസ്താംകോട്ട ശുദ്ധജല തടാകസംരക്ഷണസമിതിയും കോവൂർ കുഞ്ഞുമോൻ എം.എൽ.എയും 2013ൽ നടത്തിയ നിരാഹാരസമരങ്ങളുടെ ഒത്തുതീർപ്പ് വ്യവസ്ഥെയന്ന വിധമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശാസ്താംകോട്ടയിലെത്തി ബദൽ കുടിവെള്ളപദ്ധതി പ്രഖ്യാപിച്ചത്. 2015 േമയ് 25നാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതെങ്കിലും അതിനുമുമ്പുതന്നെ ടെൻഡർനടപടി തുടങ്ങിയിരുന്നു. 2016 മാർച്ച് 10നാണ് പുതിയ പദ്ധതിക്കുള്ള പൈപ്പിടൽ ജോലികൾ തുടങ്ങിയത്. കല്ലടയാറ്റിൽനിന്നുള്ള വെള്ളം സമീപ പുരയിടത്തിൽ കിണർ കുഴിച്ച് ശേഖരിച്ച് അവിടെനിന്ന് പമ്പ് ചെയ്ത് ശാസ്താംകോട്ടയിലെ ശുദ്ധീകരണിയിലെത്തിച്ച് ശുദ്ധീകരിച്ച് കൊല്ലം നഗരത്തിലും ചവറ, പന്മന പഞ്ചായത്തിലും വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. 1560 മീറ്റർ നീളത്തിൽ പൈപ്പുകൾ സ്ഥാപിച്ചുകഴിഞ്ഞ ഘട്ടത്തിൽ 2016 ഡിസംബറിൽ ഒരു മുന്നറിയിപ്പുമില്ലാതെ ജല അതോറിറ്റി ഇൗ ജോലികൾ നിർത്തിെവച്ചു. പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതിന് കാരണമാരാഞ്ഞ് നൽകിയ വിവരാവകാശ അപേക്ഷക്ക് ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ അധികൃതർ നൽകിയ മറുപടിയിൽ കിണർ നിർമിക്കുന്നതിനെച്ചൊല്ലി കോടതിയിൽ സ്വകാര്യവ്യക്തി നൽകിയ കേസാണ് കാരണമെന്നാണ് പറയുന്നത്. 2015 മാർച്ച് മൂന്നിനാണ് ജല അതോറിറ്റിക്കെതിരെ കടപുഴ നിവാസി ശാസ്താംകോട്ട മുൻസിഫ് കോടതിയിൽ കേസ് കൊടുത്തത്. ഇൗ കേസി​െൻറ കാര്യം അറിഞ്ഞുകൊണ്ട് ടെൻഡർ വിളിക്കുകയും വർക്ക് ഒാർഡർ നൽകുകയും പണി തുടങ്ങുകയും ചെയ്തു. ജല അതോറിറ്റിക്ക് 22 മാസങ്ങൾക്കുശേഷമുണ്ടായ 'തിരിച്ചറിവാ'ണ് ദുരൂഹത ഉയർത്തുന്നത്. പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതിന് യുക്തിഭദ്രതയില്ലാത്ത വിശദീകരണമാണ് ജല അതോറിറ്റി നൽകുന്നത്. ഉയർന്ന സാേങ്കതികതയിലുള്ള 930 മീറ്റർ ഹൈ ഡെൻസിറ്റി പോളി എത്തിലീൻ പൈപ്പുകൾ മഴയും വെയിലും മഞ്ഞുമേറ്റ് ഇതിനകം നശിച്ചുകഴിഞ്ഞു. 1,81,15,116 രൂപയാണ് ഇവയുടെ ആകെ വില. 2170 മീറ്റർ എം.എസ്. പൈപ്പുകൾ പുന്നമൂട്ടിലെ തടാകതീരത്ത് കാടുമൂടി കിടക്കുന്നുണ്ട്. പൈപ്പിടുന്നതിന് 14.5 കോടി രൂപയും കടപുഴയിൽ കല്ലടയാറ്റിൽ െറഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കാൻ 19.5 കോടിയുമാണ് വകയിരുത്തിയിരുന്നത്. കരാറുകാരൻ കൈപ്പറ്റിയ ഒരു കോടിേയാളം രൂപയും നശിക്കുന്ന കോടികൾ മൂല്യമുള്ള പൈപ്പുകളും പാതിവഴിയിൽ ഉപേക്ഷിച്ച പദ്ധതിയുമെല്ലാം ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമായി നിലകൊള്ളുന്നു. ഇൗ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ക്രമക്കേടും കൃത്യവിലോപവും കെടുകാര്യസ്ഥതയും സംബന്ധിച്ച് സമഗ്ര അേന്വഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് തടാകസംരക്ഷണ ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻപിള്ള. വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് ജല അതോറിറ്റി മാനേജിങ് ഡയറക്ടർക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.