പ്രളയം മറയാക്കി നദീസംയോജന പദ്ധതി നടപ്പാക്കാൻ നീക്കം- പ്രേമചന്ദ്രൻ

തിരുവനന്തപുരം: പ്രളയം മറയാക്കി പമ്പ-അച്ചൻകോവിൽ-വൈപ്പാർ നദീസംയോജന പദ്ധതി നടപ്പാക്കാൻ നീക്കംനടക്കുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അച്ചൻകോവിലിൽ പുതിയ ഡാം നിർമിക്കണമെന്ന കേന്ദ്ര ജല കമീഷൻ ആവശ്യം പമ്പ-അച്ചൻകോവിൽ-വൈപ്പാർ പദ്ധതി നടപ്പാക്കാനുള്ള അണിയറനീക്കമാണ്. ജല കമീഷൻ കേരളത്തി​െൻറ താൽപര്യത്തിന് വിരുദ്ധമായി സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് മന്ത്രി മാത്യു.ടി.തോമസ് വ്യക്തമാക്കണം. പമ്പ അച്ചൻകോവിൽ നദികളിൽ 634 മില്യൻ ക്യുബിക് മീറ്റർ അധികജലം ഉണ്ടെന്നും അത് വെള്ളമില്ലാത്ത തമിഴ്നാട്ടിലെ വൈപ്പാർ നദീതടത്തിലേക്ക് എത്തിക്കാമെന്നും നിർദേശിച്ച് കേന്ദ്ര ജല കമീഷൻ തയാറാക്കിയതാണ് സംയോജന പദ്ധതി. അതിനെതിരായ നിലപാടായിരുന്നു കേരളം സ്വീകരിച്ചിരുന്നത്. പമ്പ-അച്ചൻകോവിൽ-വൈപ്പാർ നദീസംയോജനവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ കേസ് നിലവിലുണ്ട്. കേന്ദ്ര നിലപാടിനെതിരെ എതിർപ്പ് രേഖപ്പെടുത്തേണ്ട അവസരത്തിലാണ് റിപ്പോർട്ടിനെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നത്. പ്രതിപക്ഷ വാദങ്ങളെ തോൽപിക്കാൻ കേന്ദ്ര റിപ്പോർട്ടിനെ സാധൂകരിക്കുന്നത് സംസ്ഥാന താൽപര്യം ബലികഴിക്കലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.