കെ.എസ്​.ആർ.ടി.സി പെൻഷൻകാർ സമരം നടത്തും

തിരുവനന്തപുരം: പെൻഷൻകാരെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുന്ന ടോമിൻ തച്ചങ്കരിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെൻഷൻകാരുടെ ഉത്സവബത്ത ആരോടും ചോദിക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതായി പ്രഖ്യാപിച്ച എം.ഡി, നാലുകോടി രൂപ സർക്കാറിന് കൈമാറാതെ കബളിപ്പിക്കുകയാണ്. ഇക്കാര്യം അന്വേഷിച്ചപ്പോൾ തച്ചങ്കരി പെൻഷൻകാരെ അധിക്ഷേപിച്ചു. എം.ഡിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 11ന് ചീഫ് ഓഫിസിന് മുന്നിലും മറ്റ് ജില്ലകളിൽ യൂനിറ്റ് ഓഫിസുകൾക്ക് മുന്നിലും പ്രതിഷേധപ്രകടനം നടത്തും. സംസ്ഥാന പ്രസിഡൻറ് കെ. ജോൺ, ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ്, ട്രഷറർ എ. സെയ്നുലാബ്ദീൻ, ഭാരവാഹികളായ വഞ്ചിയൂർ ഗോപാലകൃഷ്ണൻ, എം. നടരാജൻ ആശാരി, കെ. സതീശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.