തിരുവനന്തപുരം: തിങ്കളാഴ്ച കേരളത്തിൽ നടക്കുന്ന ഹർത്താലിൽ വ്യാപാരികൾ പെങ്കടുത്ത് വിജയിപ്പിക്കണമെന്ന് വ്യാപാരിവ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഫ്രാൻസിസ് ആലപ്പാട്, സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ, ജില്ല സെക്രട്ടറി പാളയം അശോക്, കുച്ചപ്പുറം തങ്കപ്പൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരള അസോ. ഫോർ ഫിസിയോതെറപ്പി കോഒാഡിനേഷൻ പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരം: 'ശാരീരിക മാനസികാരോഗ്യത്തിന് ഫിസിയോതെറപ്പി' മുദ്രാവാക്യമുയർത്തി കേരള അസോ. ഫോർ ഫിസിയോതെറപ്പി കോഒാഡിനേഷൻ സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന പരിപാടി മന്ത്രി കടകംപള്ളി സുന്ദ്രേൻ ഉദ്ഘാടനം ചെയ്തു. പൊതുജനബോധവത്കരണത്തിെൻറ ഭാഗമായിട്ടുള്ള ലഘുരേഖയുടെ ആദ്യപ്രതി മേയർ വി.കെ. പ്രശാന്ത് ഏറ്റുവാങ്ങി. നെയ്യാറ്റിൻകര നഗസഭയുടെയും സാമൂഹികനീതി വകുപ്പിെൻറയും ഹെൽപേജ് ഇന്ത്യയുടെയും നേതൃത്വത്തിലുള്ള മാതൃക സായംപ്രഭ ഹോമിൽ ഫിസിയോ തെറപ്പി അവബോധ ക്ലാസും ക്യാമ്പും നഗരസഭ അധ്യക്ഷൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കെ.എ.പി.സി ജില്ല പ്രസിഡൻറ് വിനോദ് കണ്ടല, ജില്ല സെക്രട്ടറി ലെനിൻ, പ്രബിൻ, ജിനോ, നൊവിൻ, ബിനീത്, ആതിര, ആര്യ എന്നിവർ നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.