തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതുമൂലമാണ് ഇടുക്കി ഡാം തുറക്കേണ്ടിവന്നതെന്നും അതാണ് പ്രളയത്തിന് കാരണമെന്നും സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയതിനെ കുറിച്ച് ജലവിഭവമന്ത്രിക്ക് വേറിട്ട അഭിപ്രായം. താൻ കണ്ട സത്യവാങ്മൂലത്തിൽ അത്തരമൊരു വിവരമില്ലെന്ന് അേദ്ദഹം പറഞ്ഞു. അണക്കെട്ടുകൾ തുറന്നതല്ല, പ്രളയകാരണമെന്ന വാദത്തിെൻറ അടിസ്ഥാനത്തിൽ പുതിയ സത്യവാങ്മൂലം നൽകുമോയെന്ന ചോദ്യത്തോടാണ് മന്ത്രിയുടെ പ്രതികരണം. പ്രളയകാരണം ഡാമുകൾ തുറക്കേണ്ടിവന്നതോ ഡാം മാനേജ്മെൻറിൽ വന്ന പിശകോ അല്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേരളത്തിെൻറ വാദങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടെന്നാണ് കേരളത്തിെൻറ വാദം. കൂടുതൽ ഉയരത്തിൽ വെള്ളം സംഭരിക്കുന്നത് ഡാം തകരാൻ കാരണമാകും. അങ്ങനെ സംഭവിച്ചാൽ അതിൽനിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ ഇടുക്കി ഡാമിനുപോലും കഴിയില്ല. അതുകൊണ്ട് ഡാമിലെ വെള്ളത്തിെൻറ വിതാനം കുറച്ചുനിർത്തണമെന്നാണ് കാലങ്ങളായി ആവശ്യപ്പെടുന്നത്. സുപ്രീംകോടതി തമിഴ്നാടിന് നൽകിയ അനുവാദം 142 അടിവരെ വിതാനം ആകാമെന്നാണ്. ഇത്തവണ 142.3 അടിയായി ജലനിരപ്പ് ഉയർന്നു. ഇതുമൂലം കൂടുതൽ വെള്ളം ഇടുക്കി ഡാമിലേക്ക് തുറന്നുവിടേണ്ട സാഹചര്യമുണ്ടായി. ഇക്കാര്യമെല്ലാം കൃത്യമായി സുപ്രീംകോടതിയെ ധരിപ്പിക്കാൻ കേരളത്തിനായി. അതിനാലാണ് ജലനിരപ്പ് 139 അടിയിൽ കൂടരുതെന്ന വിധി നേടിയെടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.