തോട്ടം തൊഴിലാളികൾക്ക് 15 കിലോ അരി വിതരണം ചെയ്യണം- എ.ഐ.ടി.യു.സി

തിരുവനന്തപുരം: പ്രളയക്കെടുതിക്കിരയായ തോട്ടം തൊഴിലാളികൾക്ക് സൗജന്യമായി അനുവദിച്ച 15 കിലോ അരി എത്രയും വേഗം വിതരണം ചെയ്യണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പിരിച്ചുവിടലിനെതിരെ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ ആരംഭിച്ച പണിമുടക്ക് ഉൾപ്പടെ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ഡൽഹിയിൽ നടക്കുന്ന േട്രഡ് യൂനിയൻ സംഘടനകളുടെ ദേശീയ കൺവെൻഷൻ വിജയിപ്പിക്കാനും തീരുമാനിച്ചു. ഡിസംബർ ഒമ്പത്,10,11,12 തീയതികളിൽ കണ്ണൂരിൽ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ല സമ്മേളനം തുടങ്ങുന്നു. ആദ്യ ജില്ല സമ്മേളനം കണ്ണൂരിൽ എട്ട്, ഒമ്പത് തീയതികളിൽ തലശ്ശേരിയിൽ നടക്കും. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ മറ്റു 13 ജില്ല സമ്മേളനങ്ങൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.