തിരുവനന്തപുരം: മുൻകരുതൽ എടുക്കാതിരുന്നതാണ് എലിപ്പനി മരണത്തിന് കാരണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ. ക്യാമ്പുകളിൽ പ്രതിേരാധ മരുന്ന് വിതരണം ചെയ്യണമായിരുന്നു. സർക്കാറാണ് ഉത്തരവാദി. മരണത്തിൻറ യഥാർഥ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ലെന്നും തിരുവനന്തപുരം പ്രസ്ക്ലബിെൻറ 'പ്രളയാനന്തര കേരളം' പരമ്പരയിൽ അദ്ദേഹം പറഞ്ഞു. പ്രവാസികളടക്കം സംഭരിച്ചയക്കുന്ന സാധനങ്ങൾ വിതരണംചെയ്യാൻ സന്നദ്ധ സംഘടനകളെ അനുവദിക്കുന്നില്ല. എല്ലാപ്രവർത്തനങ്ങളും കേന്ദ്രീകരിക്കപ്പെട്ടതാണ് ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവർത്തനം പാളാൻ കാരണം. മന്ത്രിമാരെേപാലും വിശ്വാസമില്ലാത്തതിനാൽ ജോലി വികേന്ദ്രീകരിച്ചില്ല. ഉദ്യോഗസ്ഥ ഭരണമാണ്. അതിനാലാണ് സർക്കാർ ഉത്തരവിെനതിരെ മന്ത്രിമാരടക്കം രംഗത്തുവരുന്നത്. ഇനി വികസനം പരിസ്ഥിതി സൗഹൃദമാകണം. കൺസൾട്ടൻസിയുടെ മറവിൽ ആരെങ്കിലും വന്ന് ദുർവിനിയോഗം ചെയ്യുന്നുണ്ടോയെന്ന പരിശോധന വേണം. കോടതി വിധികളെ മാനിക്കുകയെന്നതാണ് മുസ്ലിം ലീഗ് നിലപാടെന്ന് സ്വവർഗരതിക്ക് നിയമസാധുത നൽകിയ സുപ്രീകോടതി വിധിയെ പരാമർശിച്ച് പാർട്ടി നിയമസഭാകക്ഷി നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.