തിരുവനന്തപുരം: പ്രളയമുണ്ടായതിന് എന്തിനാ ജുഡീഷ്യൽ അന്വേഷണം? മഴ എങ്ങനെ വെന്നന്ന് അറിയാനാണോ? ജുഡീഷ്യൽ അന്വേഷണം വേണ്ട, അതിന് മുടക്കാൻ പണമില്ല; വാർത്തസമ്മേളനത്തിൽ മന്ത്രി എം.എം. മണി തുറന്നടിച്ചു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതിെൻറ കാരണം അറിയാം. വേല ഞങ്ങടെയടുത്ത് വേണ്ട. 1924ലെ പ്രളയത്തെ മറച്ചുവെച്ചാണ് ഇവർ വർത്തമാനം പറയുന്നത്; പ്രതിപക്ഷ ആവശ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഗ്രഹണസമയത്ത് ഞാഞ്ഞൂലുകൾക്കും വിഷമാണെന്ന് പറഞ്ഞതുപോലെയാണ് പരിസ്ഥിതിവാദികളുടെ ഇടപെടൽ. ഇവർക്ക് മറുപടി പറയലല്ല തെൻറ പണി. ഇടുക്കിയിൽ സബ് കലക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്തത് പ്രകൃതി ഒഴിപ്പിെച്ചന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് വേറെ പണിയുണ്ടെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി പോയതോടെ എല്ലാം അവതാളത്തിലായെന്നാണ് പുതിയ ആരോപണം. ദിവസവും മുഖ്യമന്ത്രി വിളിക്കുന്നുണ്ട്. അതിെൻറ അടിസ്ഥാനത്തിലാണ് പ്രവർത്തനം. അണക്കെട്ടുകൾ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായതെന്ന് വിശദീകരിക്കാനാണ് മന്ത്രി മാത്യു ടി. തോമസുമൊന്നിച്ച് മന്ത്രി മണി വാർത്തസമ്മേളനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.