തിരുവനന്തപുരം: ദുരന്ത നിവാരണ പദ്ധതികളും കിഫ്ബി വഴിയുള്ള ബജറ്റേതര പദ്ധതികളും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്ന് മുൻ മന്ത്രി കെ.എം. മാണി. 2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന നാല് അക്കൗണ്ടുകള്‍ വഴി മാത്രമേ സംസ്ഥാനത്തിന് ദുരന്ത നിവാരണ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയൂ. കാലവര്‍ഷക്കെടുതികള്‍ വരുന്നതിനുമുമ്പ് കിഫ്ബി വഴി 20,000 കോടിയുടെ പദ്ധതികള്‍ തുടങ്ങാന്‍ ഭരണാനുമതി നല്‍കിയിരുന്നു. ദുരന്തനിവാരണത്തിന് ഇപ്പോള്‍ ലോകബാങ്കില്‍നിന്നും എ.ഡി.ബിയില്‍നിന്നും 10,000 കോടി രൂപ വായ്പയെടുക്കാന്‍ പോകുന്നതായി ധനമന്ത്രി പറയുന്നു. രൂപയുടെ മൂല്യം ഏറ്റവും താഴ്ന്നുനില്‍ക്കുന്ന ഈ സമയത്ത് വായ്പ സ്വീകരിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത ക്ഷണിച്ചുവരുത്തും. പ്ലാന്‍ ഫണ്ടില്‍നിന്ന് ദുരിതാശ്വാസത്തിലേക്ക് വകമാറ്റുന്ന തുകയും കേന്ദ്ര വിഹിതവും കൂട്ടി പദ്ധതികള്‍ക്ക് തുടക്കമിട്ടതിനുശേഷം ഭാരതത്തിലെ ബാങ്കുകളുടെ കണ്‍സോര്‍ട്യത്തില്‍നിന്ന് വായ്പയെടുക്കണമെന്നും മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.