ശാസ്താംകോട്ട: പോരുവഴി സർവിസ് സഹകരണബാങ്കിൽ നടന്ന മൂന്നുകോടി രൂപയുടെ തട്ടിപ്പിനെപ്പറ്റിയുള്ള ശൂരനാട് പൊലീസിെൻറ അേന്വഷണം നാലുമാസത്തെ ഇടവേളക്കുശേഷം 'ഉൗർജിതമായി'. കേസ് വിജിലൻസിന് വിടാൻ ശിപാർശ നൽകി ലോക്കൽ പൊലീസ് കൈകഴുകിയിരുന്നു. എന്നാൽ, ഇൗ ശിപാർശ ഹൈകോടതി ഇടപെടലിെൻറ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി തള്ളുകയും ലോക്കൽ പൊലീസ് അന്വേഷിക്കാൻ നിർദേശിക്കുകയും ചെയ്തതോടെയാണ് വീണ്ടും മൊഴിയെടുപ്പ് ആരംഭിച്ചിരിക്കുന്നത്. കേസന്വേഷണം ൈക്രംബ്രാഞ്ചിന് വിടണമെന്ന നിക്ഷേപകരുടെ ഹരജിയിൽ അടുത്തയാഴ്ച പൊലീസ് നിലപാട് അറിയിക്കാനിരിക്കെയാണ് വിജിലൻസ് അന്വേഷണശിപാർശ പൊലീസ് മേധാവി തള്ളിയത്. ഇേപ്പാൾ പ്രതിയാക്കപ്പെട്ടിട്ടുള്ള മുൻ സെക്രട്ടറി രാജേഷ്കുമാർ ഉൾപ്പെടെ ഒന്നിലധികം ജീവനക്കാർക്കെതിരെ ശക്തമായ മൊഴികൾ ലഭിച്ചെങ്കിലും അവരെയെല്ലാം 'വെറുതെ വിട്ടു'കൊണ്ട് തട്ടിപ്പുകാർക്ക് പൊലീസ് കുട പിടിക്കുകയാണെന്നാണ് ഇരയായവരുടെ ആരോപണം. 116 പേരുടേതാണ് നഷ്ടമായ മൂന്ന് കോടിയോളം രൂപയും 90 പവൻ സ്വർണവും. കഴിഞ്ഞ മേയ് മൂന്നിന് അന്നത്തെ സെക്രട്ടറി രാജേഷ്കുമാറിെനതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തെങ്കിലും അദ്ദേഹത്തിന് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റാനുള്ള സാവകാശം പൊലീസ് നൽകി. ഇയാളെപ്പറ്റി വ്യക്തമായ സൂചനകൾ തട്ടിപ്പിനിരയായവർ നൽകിയെങ്കിലും കേസ് വിജിലൻസിന് വിടാൻ ലോക്കൽ പൊലീസ് ശിപാർശ നൽകുകയായിരുന്നു. ഇങ്ങനെ ശിപാർശ നൽകിയാൽ പിന്നെ അറസ്റ്റ് പാടില്ലെന്നാണ് ചട്ടം. തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ സഹകരണ അസി. രജിസ്ട്രാർ ജയസിംഹൻ, 65ാം ചട്ടപ്രകാരം അന്വേഷണം നടത്തിയ സഹകരണ ഇൻസ്പെക്ടർ രതീഷ്കുമാർ എന്നിവരുടെ മൊഴികളും പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. കോടികൾ തട്ടിയെടുത്തവരെ 'വെറുതെ വിട്ടി'രിക്കുന്ന പൊലീസ് നടപടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നേരിൽകണ്ട് നിവേദനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് തട്ടിപ്പിനിരയായവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.