കൊല്ലം: രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും സാമൂഹിക സാംസ്കാരിക മേഖലകളിലെ സാന്നിധ്യവുമായിരുന്ന ബിഷപ് ജെറോം എം. ഫെർണാണ്ടസിെൻറ 118ാം ജന്മദിനാചാരണം 11ന് നടക്കും. ബിഷപ് ജെറോം സാംസ്കാരിക സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10.30ന് കൊല്ലം പള്ളിത്തോട്ടം ഇൻഫൻറ് ജീസസ് സ്കൂളിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സമിതി സ്ഥാപകഡയറക്ടർ ഫാ. പോൾ ക്രൂസ് അധ്യക്ഷത വഹിക്കും. ബിഷപ് ജെറോം സ്മരണിക മേയർ വി. രാജേന്ദ്രബാബു പ്രകാശനം ചെയ്യും. വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം വില്യമിൻ എൻമ നിർവഹിക്കും. ജില്ലയിലെ വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സമൂഹപ്രാർഥനയും നടത്തും. പ്ലസ് ടു പാസായവർക്ക് സ്പോട്ട് അഡ്മിഷൻ കൊല്ലം: കരിക്കോട് സാരഥി ജങ്ഷൻ ക്രസൻറ് സലാം ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പോട്ട് അഡ്മിഷൻ ഇൗമാസം 10, 11 തീയതികളിൽ നടക്കും. ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ, ടി.ടി.സി, എൻ.ടി.ടി.സി, ഡി.എഡ് ടീച്ചർ ട്രെയിനിങ് ഡിപ്ലോമ എന്നിവയിലാണ് പ്രവേശനം. അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തി പ്രവേശനം നേടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0474 2715688, 9846907996.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.