കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന് പുതിയ ആസ്ഥാനമന്ദിരം നിർമിക്കുമെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ നടത്തിയത് പകൽകൊള്ളയാെണന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണസമിതി ജനറൽ കൺവീനർ ഡി. രാജ്കുമാർ ഉണ്ണി ആരോപിച്ചു. സമുദായാംഗങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതിനുശേഷം ആർ. ശങ്കർ പണിത പഴയകെട്ടിടം മോടിപിടിപ്പിച്ച് ഉദ്ഘാടനം നടത്തിയത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യോഗം കേന്ദ്ര ഓഫിസിലേക്ക് സംരക്ഷണസമിതി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനം വനിത കോളേജിന് മുന്നിൽ സി.ഐ മഞ്ചുലാലിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞു. തുടർന്ന് വെള്ളാപ്പള്ളിയുടെ കോലം പ്രവർത്തകർ കത്തിച്ചു. പ്രഫ. ജെ. ചിത്രാംഗദൻ, കടകംപള്ളി മനോജ്, എസ്. ചന്ദ്രസേനൻ, ഡോ. ആർ. മണിയപ്പൻ, പ്രഫ. എൻ. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.