എസ്.എൻ.ഡി.പി യോഗം കേന്ദ്ര കാര്യാലയം ഉദ്ഘാടനം ചെയ്‌തു

കൊല്ലം: എസ്.എൻ.ഡി.പി യോഗം കേന്ദ്ര കാര്യാലയം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്‌തു. വെള്ളിയാഴ്ച രാവിലെ യോഗം കേന്ദ്ര കാര്യാലയത്തിലെത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ, യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെ പ്രവർത്തകർ സ്വീകരിച്ചു. ഗുരുമന്ദിരത്തിന് മുമ്പിൽ വെള്ളാപ്പള്ളി പ്രാർഥന നടത്തി. കേന്ദ്ര കാര്യാലയത്തിലെ ശ്രീ നാരായണ ഗുരുവി​െൻറ പ്രതിമക്ക് മുമ്പിൽ പുഷ്‌പാർച്ചന നടത്തുകയും ചെയ്തു. തുടർന്ന് കാര്യാലയത്തി​െൻറ പ്രവേശനകവാടത്തിലെ നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് ചടങ്ങിനെത്തിയത്. സംസ്ഥാനത്തുണ്ടായ പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ ആർഭാടരഹിതമായിരുന്നു ചടങ്ങുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.