െകാല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ പഞ്ചായത്തുകള്‍ തനത് ഫണ്ടില്‍നിന്ന് സംഭാവന ചെയ ്ത തുക 3.30 കോടി രൂപയായി. ആറുവരെ 26 ഗ്രാമപഞ്ചായത്തുകളാണ് സംഭാവന നല്‍കിയത്. ഇതുവരെ കൂടുതല്‍ തുക നല്‍കിയത് അഞ്ചല്‍ ഗ്രാമപഞ്ചായത്താണ് -60 ലക്ഷം രൂപ. കുലശേഖരപുരം പഞ്ചായത്ത് 50 ലക്ഷം രൂപ സംഭാവന ചെയ്തു. മറ്റു പഞ്ചായത്തുകള്‍ നല്‍കിയ തുക ചുവടെ. കൊറ്റങ്കര, തൃക്കോവില്‍വട്ടം, പിറവന്തൂര്‍ -25 ലക്ഷം, ചവറ, കല്ലുവാതുക്കല്‍ - 15 ലക്ഷം, കുളക്കട, പന്മന, ശൂരനാട് വടക്ക്, ഉമ്മന്നൂര്‍, വെളിയം, മയ്യനാട്, തൊടിയൂര്‍-10 ലക്ഷം, വിളക്കുടി, ചാത്തന്നൂര്‍, വെളിനല്ലൂര്‍, കടയ്ക്കല്‍, ആദിച്ചനല്ലൂര്‍, പൂതക്കുളം, എഴുകോണ്‍, പത്തനാപുരം -അഞ്ചുലക്ഷം, ചടയമംഗലം-രണ്ടുലക്ഷം, പനയം, തെക്കുംഭാഗം, നിലമേല്‍ -ഒരു ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.