വെളിയം: വെളിയം പടിഞ്ഞാറ്റിൻകരയിൽ അമ്പതോളം തെരുവുനായ്ക്കളെ വാഹനത്തിൽ കൊണ്ടുതള്ളി. നിലവിൽ പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമായിരിക്കുന്നതിനിടെയാണിത്. പടിഞ്ഞാറ്റിൻകരയിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരുമാണ് പ്രധാന ജങ്ഷനായ വെളിയത്ത് കാൽനടയായും മറ്റും എത്തുന്നത്. ഇവർക്ക് തെരുവുനായ് ശല്യം മൂലം സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഏതോ പഞ്ചായത്തുകളിൽനിന്ന് പിടികൂടിയ തെരുവുനായ്ക്കളെയാണ് ഇവിടെ കൊണ്ടുവന്ന് തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. മേഖലയിലെ തെരുവുനായ്ക്കളെ പിടികൂടുന്നതിന് വെളിയം പഞ്ചായത്തിന് മൂന്നുലക്ഷം രൂപയാണ് എ.ബി.സി പദ്ധതി വഴി സർക്കാർ അനുവദിച്ചത്. ഇപ്പോൾ തെരുവുനായ് ശല്യം രൂക്ഷമായതോടെ രാത്രിയിലും പകലും വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു. വെളിയം ചന്തയിൽ മത്സ്യങ്ങളുടെയും മാംസ്യത്തിെൻറയും അവശിഷ്ടങ്ങൾ കഴിക്കാൻ നായ്ക്കൾ കൂട്ടംകൂടുന്നത് സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് ഭീഷണിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.