കോൺഗ്രസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തു

കൊല്ലം: തേവലക്കര പഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണിയെ . പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന കെ.പി.സി.സിയുടെ നിർദേശം ലംഘിച്ചതിനെ തുടർന്നാണ് നടപടി. അച്ചടക്കം ലംഘിച്ചതിനെതുടർന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ജോസ് ആൻറണിയെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തതായുള്ള കത്ത് കഴിഞ്ഞ ദിവസം പുറത്തിറക്കി. പാർട്ടി നിർദേശം ഉണ്ടായിട്ടും പ്രസിഡൻറ് പദവി ഒഴിയാത്തത് വൻ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. യു.ഡി.എഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം പിന്തുണ പിൻവലിക്കുന്നതിലേക്കുവരെ കാര്യങ്ങൾ എത്തി നിൽക്കുകയാണിപ്പോൾ. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ഒരംഗത്തി​െൻറ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.