ചവറ: വിദ്യാഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകന് മർദനം. ചവറ ഗവ. ഹൈസ്കൂളിലെ അധ്യാപകനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സ്കൂൾവിദ്യാർഥിനിയെ നിരന്തരം ശല്യം ചെയ്ത പൂർവ വിദ്യാർഥിയുടെ നടപടിയെ അധ്യാപകൻ എതിർത്തിരുന്നു. ഇതിെൻറ പകയാണ് പൂർവവിദ്യാർഥിയും കൂട്ടുകാരും സ്കൂളിന് സമീപത്തെ തട്ടുകടയ്ക്ക് അടുത്തുവെച്ച് അധ്യാപകനെ ആക്രമിച്ചതിന് കാരണമത്രെ. ആളുകൾ ഓടിയെത്തുന്നത് കണ്ട് ആക്രമികൾ രക്ഷപ്പെട്ടു. അധ്യാപകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചവറ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.