തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളെ നേരിടാൻ കേരള സ്റ്റാർട്ടപ് മിഷനും നാസ്കോമും ഐ.ബി.എമ്മുമായി ചേർന്ന് കോൾ ഫോർ കോഡ് കേരളത്തിൽ അവതരിപ്പിക്കും. ഡെവലപ്പർമാരെയും നൂതന ആശയങ്ങളെയും ചേർത്തിണക്കി പരിഹാരമാർഗങ്ങൾ നിർദേശിക്കുന്ന ദ്വിദിന ഹാക്കത്തോണാണ് ആഗോളമത്സരമായ കോൾ ഫോർകോഡിെൻറ കേരള ചലഞ്ച്. കേരളത്തിലെ പ്രളയാഘാതത്തിെൻറ പശ്ചാത്തലത്തിൽ കേരള സ്റ്റാർട്ടപ് മിഷനും നാസ്കോമും ഐ.ബി.എമ്മും ഒത്തുചേർന്ന് ആർട്ടിഫിഷ്യൽ ഇൻറലിൻസ്, ഇൻറർനെറ്റ് ഓഫ്തിങ്സ് (ഐ.ഒ.ടി), ബ്ലോക്ചെയിൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭാവിയിലേക്ക് ഉപകാരപ്രദമാകുന്ന പ്രോജക്ടുകൾ തയാറാക്കാനാണ് ഉദേശിക്കുന്നത്. വിവരങ്ങൾക്കും പരിശീലനത്തിനും: http://www.developer.ibm.com/callforcode.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.