തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പിലാക്കിവരുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത ക്ലാസുകൾക്ക് 20 വരെ രജിസ്േട്രഷൻ നടത്താം. താൽപര്യമുള്ളവർ ഗവ. എസ്.എം.വി സ്കൂളിൽ പ്രവർത്തിക്കുന്ന തുല്യത പഠനകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ.9446325703. രക്തസാക്ഷി സ്തൂപം അനാച്ഛാദനം 11ന് തിരുവനന്തപുരം: വനം-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കിടയിൽ ജീവത്യാഗംചെയ്ത വനപാലകരുടെ ഓർമക്കായി വനം ആസ്ഥാനത്ത് രകതസാക്ഷി സ്തൂപം ഒരുങ്ങുന്നു. വനം രകതസാക്ഷിദിനമായ 11ന് രാവിലെ എട്ടിന് മന്ത്രി കെ. രാജു സ്തൂപം അനാച്ഛാദനം ചെയ്യും. വനം ആസ്ഥാനത്തെ മുഖ്യമന്ദിരത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമക്ക് എതിർവശത്ത് 400 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്തൂപം ഒരുങ്ങുന്നത്്. തമിഴ്നാട്ടിലെ മൈലാടിയിൽ നിന്നുള്ള കൃഷ്ണശിലയും വെങ്കലവും ഉപയോഗിച്ച് നിർമിച്ച ശിൽപത്തിന് മൂന്ന് മീറ്റർ ഉയരമുണ്ട്. പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങശക്ക് നേതൃത്വംനൽകിയ വനം ഉദ്യോഗസ്ഥരെ മന്ത്രി അനുമോദിക്കുകയും പ്രശംസപത്രം നൽകുകയുംചെയ്യും. വനശ്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വനം മേധാവി പി.കെ. കേശവൻ സ്വാഗതവും അസി.ഫോറസ്റ്റ് കൺസർവേറ്റർ ആർ. ശിവപ്രസാദ് നന്ദിയും പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.