സർവേയിൽ കണ്ടെത്തിയ മുഴുവൻ പേർക്കും സൗജന്യ വിദ്യാഭ്യാസം നൽകണം -ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: നഗരസഭയിൽ സാക്ഷരതാമിഷൻ നടത്തിയ സർവേയിൽ കണ്ടെത്തിയ മുഴുവൻപേർക്കും തുടർവിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. തലസ്ഥാനത്ത് നിരക്ഷരരും പ്രാഥമിക-സെക്കൻഡറി -ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരുമായി നിരവധിപേരുണ്ടെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. 11764 നിരക്ഷരരും 12979 നാലാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരും 22999 ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരും 45208, പത്താം ക്ലാസ് പൂർത്തിയാക്കാത്തവരും 39409 ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരും നിലവിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സർവേയിൽ കണ്ടെത്തിയ മുഴുവൻ പേർക്കും ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി പൂർത്തിയാക്കാൻ സാക്ഷരതാമിഷനും നഗരസഭയും ചേർന്ന് അവസരമൊരുക്കണം. പദ്ധതിയുടെ പൂർത്തീകരണത്തിന് നഗരസഭ കൂടുതൽ ഫണ്ട് വകയിരുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.