തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി നഗരസഭ പ്രത്യേക കൗണ്ടറുകൾ ഒരുക്കും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുക. സംഭാവനകൾ ചെക്ക്/ഡി.ഡി/പണമായി കൈമാറാം. ഡെബിറ്റ്/െക്രഡിറ്റ് കാർഡ് ഉപയോഗിച്ച് സംഭാവന നൽകുന്നതിന് ഇ-പോസ് മെഷീനുകളും സജ്ജമാക്കും. കൗണ്ടറുകളിൽ ഉപയോഗിക്കുന്നതിനായി ഇലക്ഷൻ കമീഷൻ സൗജന്യമായി ബാലറ്റ് പെട്ടികൾ നൽകിയിട്ടുണ്ട്. മുഴുവൻ നഗരവാസികളും സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേരളത്തിെൻറ പുനർനിർമാണത്തിൽ പങ്കാളികളാകണമെന്നും മേയർ വി.കെ. പ്രശാന്ത് അഭ്യർഥിച്ചു. കൗണ്ടറുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ 1. കിള്ളിയാർ സിറ്റിമിഷൻ ഓഫിസ്, നഗരസഭ മെയിൻ ഓഫിസ് കോമ്പൗണ്ട്, പാളയം 2. വഞ്ചിയൂർ കോടതി ജങ്ഷൻ 3. ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ്, ശാസ്തമംഗലം 4. സോപാനം ഷോപ്പിങ് കോംപ്ലക്സിന് സമീപം, പേരൂർക്കട 5. ഷോപ്പിങ് കോംപ്ലക്സ് കോമ്പൗണ്ട്, തിരുമല 6. ടെക്നോപാർക്ക് 7. ശ്രീചിത്ര എൻജിനീയറിങ് കോളജിന് സമീപം, പാപ്പനംകോട് 8. വാർഡ് കമ്മിറ്റി ഓഫിസ്, കഴക്കൂട്ടം 9. പത്മനാഭസ്വാമി ക്ഷേത്രം (കിഴക്കേനട) 10. ശംഖുംമുഖം 11. െറയിൽേവ സ്റ്റേഷന് സമീപം, തമ്പാനൂർ കിള്ളിയാർ സിറ്റി മിഷൻ ഓഫിസിൽ പ്രവർത്തിക്കുന്ന കലക്ഷൻ സെൻറർ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴ് വരെയും മറ്റ് സ്ഥലങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.