ബാലരാമപുരം: ബാലരാമപുരം െറയിൽവേ സ്റ്റേഷനെ അവഗണിക്കപ്പെടുന്നതിനെതിരെ യാത്രക്കാരും നാട്ടുകാരും രംഗത്ത്. എല്ലാ െട്രയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യമാണ് ഇവിടെ നടപ്പാകാതെ പോകുന്നത്. എക്സ്പ്രസ് െട്രയിനുകൾക്ക് സ്റ്റോപ് അനുവദിച്ചാൽ നിരവധി യാത്രക്കാർക്ക് സഹായകമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽനിന്ന് മോചനം നേടാൻ നൂറുകണക്കിന് പേരാണ് ട്രെയിനുകളെ ആശ്രയിക്കുന്നത്. എന്നാൽ, ബാലരാമപുരത്ത് പാസഞ്ചറുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. ഇതിൽ വൻ തിരക്കാണ് ഉണ്ടാകാറുള്ളത്. സ്റ്റോപ് അനുവദിച്ചിട്ടുള്ള പാസഞ്ചർ െട്രയിനുകൾക്ക് യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ബോഗികളുമില്ല. ഇതിനാൽ യാത്രക്കാർ പലപ്പോഴും ദുരിതത്തിലാവുന്നു. വ്യവസായ പട്ടണമായ ബാലരാമപുരത്തെ െറയിൽവേ സ്റ്റേഷനെ അവഗണിക്കുന്നതിനെതിരെ നാട്ടുകാരിലും യാത്രക്കാരിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ആദ്യകാലങ്ങളിൽ എക്സ്പ്രസ് െട്രയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്നെങ്കിലും െറയിൽവേ പരിഷ്കരണത്തിെൻറ ഭാഗമായാണ് സ്റ്റോപ്പുകൾ നിർത്തിയത്. മലയോര മേഖലയിലുള്ളവരും തീരദേശ മേഖലയിലുള്ളവരും ആശ്രയിക്കുന്നത് ഈ സ്റ്റേഷനെയാണ്. നേരത്തേ സ്റ്റോപ് ഉണ്ടായിരുന്ന ട്രെയിനുകളായ ജയന്തി ജനതക്കും ഐലൻഡിനും മധുര പാസഞ്ചറിനും ബാലരാമപുരത്ത് സ്റ്റോപ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.