ലൈഫ് പദ്ധതി; നേമത്ത് 71 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള ഭവനം

തിരുവനന്തപുരം: ലൈഫ് മിഷ​െൻറ ഭാഗമായി ആദ്യഘട്ടത്തിൽ ഏറ്റെടുത്ത 75 വീടുകളിൽ 71 എണ്ണവും പൂർത്തീകരിച്ച് നേമം ബ്ലോക്ക് പഞ്ചായത്ത്. മുൻ കാലങ്ങളിൽ വിവിധ പദ്ധതികളിലായി വീടുെവക്കാൻ ധനസഹായം ലഭിച്ചിട്ടും പണി പൂർത്തിയാക്കാൻ കഴിയാത്തവരായിരുന്നു ഏഴ് ഗ്രാമപഞ്ചായത്തുകളിലുള്ള ഈ കുടുംബങ്ങൾ. ഓരോ ഗുണഭോക്താവിനും നാലുലക്ഷം വീതമാണ് അനുവദിച്ചത്. ഇതിനുപുറമേ ജാതിമത രാഷ്ട്രീയഭേദെമന്യേ നാട്ടുകാരും മറ്റ് സന്നദ്ധസംഘടനകളും സഹായം നൽകി. നാലുവീടുകളുടെ പണി മാത്രമാണ് പൂർത്തിയാക്കാനുള്ളത്. ഇവ കൂടി പൂർത്തിയായാൽ ഏറ്റെടുത്ത നൂറുശതമാനം വീടുകളും പൂർത്തീകരിച്ച ബ്ലോക്കായി നേമം മാറും. ഇവയുടെ പണി അന്തിമഘട്ടത്തിലാണെന്നും എത്രയും വേഗം അവ പൂർത്തീകരിക്കാനുള്ള നടപടികൾ നടന്നുവരുകയാണെന്നും പ്രസിഡൻറ് എൽ. ശകുന്തളകുമാരി പറഞ്ഞു. പദ്ധതിയുടെ പൂർത്തീകരണത്തിനായി ബ്ലോക്ക് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും സംഘാടക സമിതി രൂപവത്കരിച്ചായിരുന്നു പ്രവർത്തനം. ചങ്ങാതിപ്പൊതികൾ വിതരണം ചെയ്തു തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശാനുസരണം ആലപ്പുഴ ജില്ലയിലെ പുത്തൻകാവ് ജി.യു.പി.എസ്, എം.എച്ച്.എസ്.എസ്, പാണ്ടനാട് നോർത്ത് ജെ.ബി.എസ്, ഉമയാട്ടുകര എം.ടി.എൽ.പി.എസ്, വെൺമണി ജെ.ബി.എസ്, എം.ടി.എച്ച്.എസ്.എസ്, എച്ച്.ഐ.ജെ.യു.പി സ്‌കൂൾ ഉളുന്തി, എം.ഡി.എൽ.പി.എസ്. പാവുകര എന്നീ സ്‌കൂളുകളിൽ ചങ്ങാതിപ്പൊതികൾ വിതരണം ചെയ്തു. കുട്ടികളിൽ നിന്നും എസ്.പി.സി അംഗങ്ങളിൽനിന്നും പൊതുജനങ്ങളിൽനിന്നും സമാഹരിച്ച പഠനോപകരണങ്ങളാണ് ചങ്ങാതിപ്പൊതികളാക്കി വിതരണം ചെയ്തത്. ഒരു ബാഗ്, അഞ്ചു നോട്ട് ബുക്ക്, പേന, പെൻസിൽ, ഇൻസ്ട്രുമ​െൻറ് ബോക്‌സ്, ചോറ്റുപാത്രം എന്നിവ അടങ്ങുന്ന കിറ്റാണ് ചങ്ങാതിപ്പൊതി. ട്രഷറർ ജി.എൽ. അരുൺ ഗോപി വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.