തിരുവനന്തപുരം: വിവിധ കഷ്ടനഷ്ടങ്ങൾക്ക് വിധേയരായവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിനകം തന്നെ ബോണസ്, ശമ്പളം എന്നിവയിൽനിന്നും മറ്റ് പലവിധത്തിലും ധനസഹായം നൽകിയിട്ടുള്ളവരുമായ ജീവനക്കാരിൽനിന്ന് ഒരു മാസത്തെ ശമ്പളം നിർബന്ധമായി പിരിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാനാവിെല്ലന്ന് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി. എന്നാൽ ധനസഹായമടക്കം എല്ലാത്തരത്തിലുള്ള പരമാവധി സഹായവും ജീവനക്കാർ നൽകണം. ദുരിതാശ്വാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിരോധ പരിപാടികൾ ഊർജിതമാക്കണമെന്നും എലിപ്പനി പോലെയുള്ള പകർച്ചവ്യാധികളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുകയും വേണമെന്നും യോഗം ആവശ്യെപ്പട്ടു. കെ.പി.ഇ.ഒ സംസ്ഥാന പ്രസിഡൻറ് കെ. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി ജോൺ, സായുർദേവൻ, എസ്.കെ, വി.എം. അബ്ദുല്ല, പി, ദേവദാസ്, നെറ്റോ ബേബി, കരുണാകരൻ, സജീഷ്കുമാർ, ആർ. രാജേഷ്, ഇ. ഷമിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.