ജില്ലയില്‍ ഒരാള്‍ക്കുകൂടി എലിപ്പനി

കൊല്ലം: സ്ഥിരീകരിച്ചു. അയത്തിൽ പാലത്തറ സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. രോഗലക്ഷണങ്ങളുള്ള എഴുപേരെ നിരീക്ഷണത്തിലാക്കി. ശൂരനാട്, തെന്മല, കൊറ്റങ്കര, തലവൂര്‍, മൈനാഗപ്പള്ളി എന്നിവിടങ്ങളിലുള്ള രോഗികളിലാണ് എലിപ്പനി ലക്ഷണങ്ങൾ കണ്ടത്. ഇതുവരെ ജില്ലയിൽ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലാണ്. കിളികൊല്ലൂരിൽ ഒരാൾക്ക് ഡെങ്കിപ്പനി കണ്ടെത്തി. ഒരാൾ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്. വിവിധ സർക്കാർ ആശുപത്രികളിൽ വ്യാഴാഴ്ച 721 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇവരിൽ എട്ടുപേരെ കിടത്തിചികിത്സക്കായി പ്രവേശിപ്പിച്ചു. 90 പേർക്ക് വയറിളക്കരോഗം ബാധിച്ചപ്പോൾ 12 പേരിൽ ചിക്കൻ പോക്സ് കണ്ടെത്തി. ഡോക്‌സിസൈക്ലിന്‍ കഴിച്ച് കലക്ടര്‍ കൊല്ലം: എലിപ്പനി പ്രതിരോധസന്ദേശം പ്രചരിപ്പിക്കുന്നതിന് കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ചു. രോഗപ്രതിരോധ ബോധവത്കരണത്തിനുള്ള ഡോക്‌സി വാഗണി​െൻറ ഫ്ലാഗ്ഓഫ് ചടങ്ങിലാണ് അദ്ദേഹവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഗുളിക കഴിച്ചത്. പ്രതിരോധ മരുന്ന് കഴിക്കേണ്ടതി​െൻറ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് കലക്ടര്‍ പറഞ്ഞു. എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ സന്ദേശവാഹകരായി മാറണം. വെള്ളക്കെട്ടില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും മരുന്ന് കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ബോധവത്കരണത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അധ്യക്ഷത വഹിച്ച ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.ആര്‍. സന്ധ്യ, ഡോ.ജെ. മണികണ്ഠന്‍ ഡോ. ജയശങ്കര്‍, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കൃഷ്ണവേണി എന്നിവർ പങ്കെടുത്തു. ഡോക്‌സി വാഗണ്‍ പര്യടനം തുടങ്ങി കൊല്ലം: പകര്‍ച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഡോക്‌സി വാഗണ്‍ ജില്ലയില്‍ പര്യടനം തുടങ്ങി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി പകര്‍ച്ച രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടാണ് പര്യടനം. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് യാത്ര. രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും വിശദമാക്കുന്ന അനൗണ്‍സ്‌മ​െൻറ് വാഹനത്തിലുണ്ട്. രോഗം വരാതിരിക്കാന്‍ ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, പരിസര ശുചിത്വത്തി​െൻറ പ്രാധാന്യം എന്നീ വിവരങ്ങളടങ്ങുന്ന ലഘുലേഖ വിതരണവുമുണ്ട്. ലഘുചിത്ര പ്രദർശനവും ഫ്ലാഷ്‌മോബും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.