(ചിത്രം) കരുനാഗപ്പള്ളി: രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷന് എതിർവശമുള്ള പുതിയ ഷോറൂം ശനിയാഴ്ച രാവിെല 11.30ന് നടൻ ദുൽഖർ സൽമാൻ ഉദ്ഘാടനംചെയ്യും. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിക്കും. എം.പിമാരായ കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ സി. ദിവാകരൻ, എൻ. വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ തുടങ്ങി സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖർ പെങ്കടുക്കും. നാല് നിലകളിൽ 12000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള ഷോറൂമിൽ വിവാഹാഭരണങ്ങളുടെയും ഡയമണ്ടുകളുടെയും വിപുലമായ കലക്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്. വിദഗ്ദരുടെ പ്രത്യേക ടീമിെൻറ സാന്നിധ്യത്തിൽ വിവാഹ വസ്ത്രത്തോടൊപ്പം ആഭരണങ്ങൾ അണിഞ്ഞ് ട്രയൽ നോക്കാനുള്ള 'ബ്രൈഡൽ മേക്ക് ഒാവർ സ്റ്റുഡിയോ'യും സജ്ജമാണ്. വിവാഹസമ്മാനങ്ങൾക്കും ലോകോത്തര ബ്രാൻഡഡ് വാച്ചുകൾക്കുമായുള്ള 'ഗിഫ്റ്റ്വേൾഡ്' നടി അനു സിത്താര ഉദ്ഘാടനംചെയ്യും. ഉദ്ഘാടനവേളയിൽ സന്നിഹിതരാകുന്നവരിലെ വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകും. ഉദ്ഘാടനശേഷമുള്ള ആദ്യ പത്ത് ദിനങ്ങളിലെ വിവാഹ പർച്ചേസുകൾക്ക് വണ്ടർലാ, മൂന്നാർ, കുമരകം, വൈത്തിരി, ബംഗളൂരു, മണാലി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഹണിമൂൺ ട്രിപ് പാക്കേജുകൾ വിവിധ വിഭാഗങ്ങളിലായി സമ്മാനമായി നൽകും. മലേഷ്യൻ ട്രിപ്പാണ് ബമ്പർസമ്മാനം. ഇതോടൊപ്പം 'സ്വർണവർഷ'എന്ന പേരിൽ 11 മാസം ദൈർഘ്യമുള്ള സ്വർണ സമ്പാദ്യപദ്ധതിയും രാജധാനി അവതരിപ്പിക്കുന്നുണ്ട്. പരിപാടികൾ ഇന്ന് കുണ്ടറ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ: പെരുന്നാളും കൺെവൻഷനും -രാവിലെ 7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.