കൊല്ലം: ജില്ലയിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാനിയായ വിൽപനക്കാരനെ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി. എഴുകോൺ കോട്ടേക്കുന്ന് മേരിഭവനിൽ സ്റ്റീഫൻ ഫെർണാണ്ടസിനെയാണ് (40-ഇംപൾസ്) രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. കൊല്ലം ബീച്ചിൽ നിന്ന് കഞ്ചാവുമായി മുണ്ടയ്ക്കൽ നേതാജി നഗറിൽ സുബിൻ (24), തങ്കേശ്ശരി കോട്ടപ്പുറം പുറമ്പോക്കിൽ രഞ്ജിത്ത് (22) എന്നിവർ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് കഞ്ചാവ് മൊത്തമായി നൽകുന്ന സ്റ്റീഫനെക്കുറിച്ച് വിവരം ലഭിച്ചത്. പ്രത്യേക ഷാഡോസംഘം നടത്തിയ രഹസ്യനീക്കത്തിനൊടുവിൽ കൊട്ടിയത്തുവെച്ചാണ് സ്കൂട്ടറിൽ കഞ്ചാവുമായെത്തിയ പ്രതിയെ പിടികൂടിയത്. വെട്ടിച്ച് രക്ഷപ്പെടാൻ നടത്തിയ ശ്രമം ഉദ്യോഗസ്ഥർ വിഫലമാക്കി. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ തിരുവനന്തപുരത്തും കൊല്ലത്തും ആറോളം വീടുകൾ വാടകക്കെടുത്ത് കഞ്ചാവ് വിൽക്കുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് 100 ഗ്രാമിെൻറ പൊതികളാക്കിയാണ് വിൽക്കുന്നത്. കൊല്ലത്തെ വാടക വീടുകളിൽ എക്സൈസ് സംഘം പരിശോധന നടത്തി. അസി. കമീഷണർ പി.കെ. സനുവിെൻറ നിർദേശാനുസരണം സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദ്, ഇൻസ്പെക്ടർ ജി. വിനോജ്, പ്രിവൻറിവ് ഓഫിസർമാരായ വിനോദ്, നിർമലൻ തമ്പി, ഷാഡോ ടീം അംഗങ്ങളായ വിഷ്ണുരാജ്, എമേഴ്സൺ ലാസർ, സലിം, ശ്രീജയൻ, വൈശാഖ്, അനീഷ്, സുനിൽ, കബീർ, ശ്രീകുമാർ, വനിത സി.ഇ.ഒ ഗംഗ, നിഷമോൾ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കഞ്ചാവ്, മയക്കുമരുന്ന് എന്നിവയെ സംബന്ധിച്ച പരാതികൾ 9400069439 എന്ന നമ്പറിൽ വിളിച്ചറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.