'നാട്​ തുലക്കാൻ അനുവദിക്കില്ല'

ആയൂർ: ഗ്രാമീണമേഖലയിലെ കൃഷിയും കന്നുകാലി വളർത്തലും അനുബന്ധ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന ഒരു ശക്തികളെയും നാട് തുലക്കാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പൊതുജന ആരോഗ്യ പ്രശ്നങ്ങൾ, ശബ്ദമലിനീകരണം ഉൾപ്പെടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഖനനപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാൻ അനുവദിക്കില്ല. പ്രകൃതി കനിഞ്ഞരുളിയ ഗ്രാമീണസൗന്ദര്യം തച്ചുടയ്ക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെ ജീവൻെകാടുത്തും എതിർക്കുമെന്നും അവർ പറഞ്ഞു. പ്രദേശം പാറ ക്വാറി, മണ്ണ് ഖനന മാഫിയകൾക്ക് വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ആക്കൽ, പെരപ്പയം നിവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.