തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വ്യവസായസ്ഥാപനങ്ങളും വീടുകളും പുനരുദ്ധരിക്കുന്നതിന് ചർച്ച ആരംഭിച്ചതായി മന്ത്രി ഇ.പി. ജയരാജൻ. ഫെഡറേഷൻ ഓഫ‌് ഇന്ത്യൻ ചേംബേഴ‌്സ‌് ഓഫ‌് കോമേഴ‌്സ‌് ആൻഡ് ഇൻഡസ‌്ട്രി (ഫിക്കി), ചേംബേഴ‌്സ‌് ഓഫ‌് കോമേഴ‌്സ‌്, കോൺഫെഡറേഷൻ ഓഫ‌് ഇന്ത്യൻ ഇൻഡസ‌്ട്രീസ‌് (സി.ഐ.ഐ), കേരള സ‌്മാൾ സ‌്കെയിൽ ഇൻഡസ‌്ട്രീസ‌് അസോസിയേഷൻ, പെയിൻറ് നിർമാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തിയതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 146 ദുരിതാശ്വാസ ക്യാമ്പുകളിൽ 2267 കുടുംബങ്ങളുണ്ട്. 10,000 രൂപ വിതരണം വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാക്കാനാവും. വൻകിട സ്ഥാപനങ്ങളുടെ സി.എസ‌്.ആർ ഫണ്ട‌് ദുരിതാശ്വാസത്തിന് ലഭ്യമാക്കാൻ ധാരണയായി. ചെറുകിട, ഇടത്തരം വ്യവസായികളുടെ ദുരിതം പരിഹരിക്കാൻ ഇടപെടുമെന്ന‌് സംഘടനകൾ ഉറപ്പുനൽകി. കച്ചവടം പുനരാരംഭിക്കാൻ നിക്ഷേപകരെ കണ്ടെത്തും. കച്ചവട പങ്കാളികളെ കണ്ടെത്തുന്നതിനും സംഘടനകൾ ഇടപെടും. വ്യവസായ വായ്പകളിന്മേലുള്ള മോറട്ടോറിയം സംസ്ഥാനത്താകെയുള്ള സംരംഭകര്‍ക്കും അനുവദിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. നശിച്ചുപോയ സ്റ്റോക്കിന്മേലുള്ള ജി.എസ്.ടി ഇന്‍പുട്ട് അടയ്ക്കണമെന്ന് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികളുടെ കൂട്ടായ്മ രൂപവത്കരിച്ച് തകര്‍ച്ച നേരിടുന്ന വ്യവസായികളെ സഹായിക്കാനാവും. 'ക്രെഡായി'യുമായി സഹകരിച്ച് നിര്‍മാണസാമഗ്രികള്‍ ലഭ്യമാക്കും. വീടുകളുടെ പുനരുദ്ധാരണത്തിന് പെയിൻറ് കമ്പനികളുടെ സഹകരണം തേടിയതായും മന്ത്രി പറഞ്ഞു. 65,000 വീടുകൾ പെയിൻറ് ചെയ്ത് സഹകരിക്കണമെന്ന് കമ്പനി പ്രതിനിധികളോട് മന്ത്രി അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.