കൊല്ലം: എയർഹോൺ മുഴക്കി അമിതവേഗത്തിൽ നിരത്തുകീഴടക്കുന്ന സ്വകാര്യബസുകൾക്ക് കൂച്ചുവിലങ്ങ്. വിവിധ സ്ഥലങ്ങളിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 48 ബസുകൾക്കെതിരെ നടപടിയെടുത്തു. പിടിയിലായ എല്ലാ വാഹനങ്ങളിൽനിന്നും എയർഹോൺ അഴിപ്പിച്ചു. സ്വകാര്യബസുകൾ അമിത ശബ്ദത്തോടെ എയർ ഹോൺ മുഴക്കി സർവിസ് നടത്തുെന്നന്ന പരാതിയെ തുടർന്ന് കൊല്ലം ആർ.ടി.ഒ വി. സജിത്തിെൻറ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ആണ്ടാമുക്കം ബസ്സ്റ്റാൻഡ്, കൊട്ടിയം, അഞ്ചാലുംമൂട് എന്നീ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. 1000 രൂപയാണ് എയർ ഹോൺ ഉപയോഗിച്ച് സർവിസ് നടത്തുന്നതിന് പിഴയിനത്തിൽ ഈടാക്കുന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ നിക്കോളാസ് മോറിസ്, സി.വി. പ്രവീൺ, എ.എം.വി.ഐമാരായ രാംകുമാർ, ദീപു, അജയകുമാർ, രവീഷ്, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.