പോരുവഴി ബാങ്ക്​ തട്ടിപ്പ്​: അന്വേഷണം ക്രൈംബ്രാഞ്ചിന്​

ശാസ്താംകോട്ട: പോരുവഴി സർവിസ് സഹകരണ ബാങ്കിലെ മൂന്ന് കോടിയോളം വരുന്ന സാമ്പത്തികതട്ടിപ്പിൽ അന്വേഷണം ക്രൈംബ്രാഞ്ചി​െൻറ പ്രത്യേക ടീമിന് കൈമാറും. 116 നിക്ഷേപകരുടെ പണവും സ്വർണവും വ്യാജരേഖകൾ ചമച്ചും കള്ള ഒപ്പിട്ടും തട്ടിയെടുത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം മതി എന്ന നിലയിൽ ലോക്കൽ പൊലീസ് നൽകിയ ശിപാർശ സംസ്ഥാന പൊലീസ് മേധാവി തള്ളി. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടപാടുകാരൻ നൽകിയ കേസിൽ പത്രിക നൽകുേമ്പാൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സമ്മതം അറിയിക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ മേയ് ഒന്നിനാണ് ബാങ്കിൽ നടന്ന തട്ടിപ്പി​െൻറ വിവരങ്ങൾ പുറത്തുവന്നത്. അന്നുതന്നെ സെക്രട്ടറി രാജേഷ്കുമാറിനെ ഭരണ സമിതി സസ്പെൻഡ് ചെയ്തു. ഇയാളെ പ്രതി ചേർത്ത് ശൂരനാട് പൊലീസിൽ പരാതിയും നൽകി. തട്ടിപ്പ് പുറത്തറിഞ്ഞതിനെ തുടർന്ന് 116 പേരാണ് പൊലീസ് പരാതിപ്പെട്ടത്. 90 പവ​െൻറ സ്വർണാഭരണങ്ങളും ബാങ്ക് ലോക്കറിൽനിന്ന് അപഹരിക്കപ്പെട്ടിരുന്നു. ഒളിവിലായ പ്രതി രാജേഷ്കുമാർ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ താമസമാക്കിെയങ്കിലും വിജിലൻസ് അന്വേഷണത്തിന് ശിപാർശ നൽകിയതിനാൽ അറസ്റ്റ് ചെയ്യാനാവില്ലെന്ന തൊടുന്യായം പറഞ്ഞ് പൊലീസ് പിന്നെയും രക്ഷിച്ചു. ആക്ഷേപം ഉന്നയിച്ചവരോടെല്ലാം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് സംസാരിച്ചു. സഹകരണ വകുപ്പ് ഇൗസമയം 65ാം ചട്ടപ്രകാരമുള്ള അന്വേഷണം തുടങ്ങുകയും ഒാഡിറ്റർ രതീഷ്കുമാർ ഗുരുതര പിശകുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് ഭരണം സർക്കാർ ഏറ്റെടുക്കണമെന്നും കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ഇടപാടുകാരനായ കാരൂർ വീട്ടിൽ അബ്ദുൽ സലീം ഹൈകോടതിയെ സമീപിച്ചു. സഹകരണ വകുപ്പ് ഭരണസമിതിയെ പിരിച്ചുവിട്ടും ശാസ്താംകോട്ട അസി. രജിസ്ട്രാർ ജയസിംഹനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചും സഹകരണ വകുപ്പ് ഉത്തരവിറക്കുകയും ഹൈകോടതിയെ ധരിപ്പിക്കുകയും ചെയ്തു. ഇതി​െൻറ ഭാഗമായാണ് സംസ്ഥാന പൊലീസ് സംവിധാനവും ക്രൈംബ്രാഞ്ച് അന്വേഷണവും എന്ന നിലപാടിലേക്ക് എത്തുന്നത്. ഇതി​െൻറ ആദ്യഘട്ടം എന്ന നിലയിൽ പ്രാഥമികാന്വേഷണം നടത്താൻ ലോക്കൽ പൊലീസിന് നിർദേശമെത്തി. പാർട്ടി എക്കാലവും സഹകാരികൾക്ക് ഒപ്പമാണെന്നും സി.പി.എം ജില്ല കമ്മിറ്റിയംഗവും മുൻ പി.എസ്.സി ചെയർമാനുമായ ഗംഗാധരക്കുറുപ്പ് പറഞ്ഞു. സെക്രട്ടറിയെ അറസ്റ്റ് ചെയ്യാതിരുന്നത് ലോക്കൽ പൊലീസി​െൻറ മാത്രം വീഴ്ചയാണ്. മുൻ ഡയറക്ടർ ബോർഡുകളും ഇതര ജീവനക്കാരുമെല്ലാം ഇൗ ഭീമമായ തട്ടിപ്പിൽ പങ്കാളികളാണ്. പൊലീസ് അവസരത്തിനൊത്തുയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.