പത്തനാപുരം: മുച്ചക്ര വാഹനത്തിൽപോയ അംഗപരിമിതിയുള്ള യുവതിയെ ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവറെ പൊലീസ് കണ്ടെത്തി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. നടുക്കുന്ന് കോയിക്കമുകൾ ഷെറീന മൻസിൽ ജലീല (28) ആണ് അപകടത്തിൽപെട്ടത്. പത്തനാപുരം പുനലൂർ റോഡിൽനിന്ന് കോയിക്കമുകൾ ഭാഗത്തെ റോഡിലേക്ക് തിരിയാൻ വാഹനം നിർത്തിയപ്പോൾ പിന്നാലെ എത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡ് വശത്തെ കാടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന ജലീലയെ സമീപത്തുള്ള വീട്ടുകാരും വർക്ഷോപ് ജീവനക്കാരും ചേർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതുവഴി വന്ന ഇരുചക്രവാഹന യാത്രക്കാരൻ നൽകിയ സൂചനകൾ വെച്ച് ഇടിച്ച കാറിനെ കുറിച്ച് യുവാക്കൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി. പത്തനാപുരം സി.ഐ അൻവറിെൻറയും എസ്.ഐ പുഷ്പ കുമാറിെൻറയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പുനലൂർ സ്വദേശിയായ കാറുടമയെ കണ്ടെത്തി. തലയ്ക്ക് സാരമായി പരിക്കേറ്റ ജലീലയെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പത്തനാപുരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.