അഞ്ചാലുംമൂട്: അമിതവേഗത്തില്‍ വന്ന കാര്‍ വളയ്ക്കുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലോടെ പനയം ചെമ്മക്കാട് മേല്‍പാലത്തിന് സമീപമായിരുന്നു അപകടം. താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ കരണം മറിഞ്ഞെങ്കിലും വാഹനത്തിനുള്ളിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ മദ്യലഹരിയിലായിരുെന്നന്ന് നാട്ടുകാര്‍ പറയുന്നു. അമിതവേഗത്തെ ചോദ്യം ചെയ്ത നാട്ടുകാരുമായി ഒരു വിദ്യാർഥി കയർത്തത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. വിവരം അറിഞ്ഞെത്തിയ പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച കാറിലുണ്ടായിരുന്ന വിശാഖ്, അക്ഷയ്, അമല്‍നാഥ്, വെങ്കടേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.