ആറുവയസ്സുകാരന് മരുന്നുമാറി കുത്തി​െവച്ചതായി പരാതി

കരുനാഗപ്പള്ളി: താലൂക്കാശുപത്രിയിൽ 21 വയസ്സുകാരന് നൽകേണ്ട മരുന്ന് ആറ് വയസ്സുകാരന് മാറി കുത്തിവെച്ചതായി പരാതി. പനിയും ശ്വാസതടസ്സവും മൂലം ചികിത്സക്കെത്തിയ പന്മന തേവലക്കര പടിഞ്ഞാറ്റക്കര രാധാകൃഷ്ണഭവനിൽ അമൽദേവിനാണ് (ആറ്) മരുന്നുമാറി നൽകിയത്. വയറുവേദനയുമായെത്തിയ കൊല്ലക ശ്രീശൈലം വീട്ടിൽ ബൈജുവി​െൻറ മകൻ അമൽരാജിന് (21) എടുക്കേണ്ട കുത്തിവെപ്പാണ് അമൽദേവിന് നൽകിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ അനാസ്ഥ കാട്ടിയെന്നാണ് ആരോപണം. വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തിയതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. കരുനാഗപ്പള്ളി പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറുടെ മേൽനോട്ടത്തിൽ പ്രതിവിധിക്കുള്ള മരുന്നുകൾ ഇരുവർക്കും കുത്തിവെച്ചു. പൊലീസിലും താലൂക്കാശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. താലൂക്കാശുപത്രിയിൽ ജീവനക്കാരുടെ അനാസ്ഥ വ്യാപക പ്രതിഷേധത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.