കൊല്ലം: ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ തനത് ഫണ്ടില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് രണ്ടുകോടി. 50 ലക്ഷം നൽകിയ കുലശേഖരപുരം പഞ്ചായത്താണ് ഏറ്റവുമധികം തുക സമാഹരിച്ചത്. കൊറ്റങ്കര, തൃക്കോവില്‍വട്ടം, പിറവന്തൂർ പഞ്ചായത്തുകൾ - 25 ലക്ഷം, കല്ലുവാതുക്കല്‍ പഞ്ചായത്ത് -15 ലക്ഷം, കുളക്കട, പന്മന, ശൂരനാട്, മയ്യനാട് പഞ്ചായത്തുകൾ -10 ലക്ഷം, ചാത്തന്നൂര്‍, വെളിനല്ലൂര്‍, കടയ്ക്കല്‍, ഉമ്മന്നൂര്‍, പത്തനാപുരം പഞ്ചായത്തുകൾ -അഞ്ചു ലക്ഷം, പനയം, വിളക്കുടി, തെക്കുംഭാഗം -ഒരു ലക്ഷം എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകള്‍ നല്‍കിയ തുക. ചാത്തന്നൂര്‍, ചിറക്കര, മയ്യനാട്, പത്തനാപുരം, വെളിനല്ലൂര്‍, കൊറ്റങ്കര, പൂതക്കുളം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും ഒരു മാസത്തെ ഓണറേറിയം/ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. മറ്റു പഞ്ചായത്തുകളില്‍നിന്ന് ഇതേ മാതൃകയില്‍ തുക സമാഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും യോഗം ചേരും. കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റൻറ് ഡയറക്ടര്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റ് ഓഫിസുകളിലെ എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.