ഒരു മാസത്തെ ശമ്പളം: പിന്തുണച്ചും വിയോജിച്ചും സംഘടനകൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകണമെന്ന അഭ്യർഥനയോട് സർവിസ് സംഘടനകൾക്ക് സമ്മിശ്രപ്രതികരണം. സഹായം നൽകുന്നതിൽ ആർക്കും എതിർപ്പില്ലെങ്കിലും രീതിയാണ് വിേയാജിപ്പിനിടയാക്കിയത്. അേതസമയം, ഭരണാനുകൂല സംഘടനകൾ സർക്കാർനീക്കത്തെ പിന്തുണക്കുകയാണ്. ഒരു മാസത്തെ വേതനം നൽകണമെന്ന ആഹ്വാനം ഏറ്റെടുക്കുന്നുവെന്ന് ജോയൻറ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ പറഞ്ഞു. ഒരുമാസത്തെ ശമ്പളം ഒറ്റത്തവണയായോ ഗഡുക്കളായോ സംഭാവനയായി നൽകുമെന്ന് എഫ്.എസ്.ഇ.ടി.ഒയും വ്യക്തമാക്കി. പ്രളയക്കെടുതിയിലകപ്പെട്ട ജീവനക്കാരെയും ആനുകൂല്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഒരു മാസത്തെ ശമ്പളം നൽകുന്നതിന് എ.കെ.എസ്.ടി.യു അംഗങ്ങൾ തയാറാകുമെന്ന് സംസ്ഥാന പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണനും ജനറൽ സെക്രട്ടറി എൻ. ശ്രീകുമാറും അറിയിച്ചു. എന്നാൽ, സംഭാവന നിർബന്ധമാക്കരുതെന്ന് സ്േറ്ററ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (സെറ്റോ) ആവശ്യപ്പെട്ടു. ദുരിതാശ്വാസനിധിയിലേക്ക് ഉത്സവബത്തയും രണ്ട് ദിവസത്തെ ശമ്പളവും നൽകിയവരാണ് ജീവനക്കാരെന്ന വസ്തുത മറക്കരുതെന്നും ഭാരവാഹികൾ ഒാർമിപ്പിച്ചു. ഒരു മാസത്തെ ശമ്പളം നൽകിയില്ലെങ്കിൽ പിന്നീട് ഒന്നും വേണ്ടെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഫെേറ്റാ ഭാരവാഹികൾ പറഞ്ഞു. സർവിസ് സംഘടനകളുടെ യോഗത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.