ദുരിതാശ്വാസം: സ്‌കൂള്‍ വിദ്യാർഥികളില്‍നിന്ന് പണം സമാഹരിക്കും

തിരുവനന്തപുരം: പ്രളയദുരിതാശ്വാസം, പുനര്‍നിർമാണം എന്നിവക്ക് സ്കൂൾ വിദ്യാർഥികളിൽനിന്ന് ഫണ്ട് സമാഹരിക്കും.സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, മറ്റ് സ്വകാര്യ സ്‌കൂൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ എന്നിവിടങ്ങളിലെ കുട്ടികളില്‍നിന്നാണ് ഫണ്ട് സ്വരൂപിക്കുക. 11ന് ഏകദിന യജ്ഞത്തിലൂടെയാണ് നിധി സ്വരൂപിക്കുക. പൊതുവിദ്യാഭ്യാസവകുപ്പ് ആരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ജഗതി ശാഖ) കറൻറ് അക്കൗണ്ടില്‍ തുക നിക്ഷേപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു (കറൻറ് അക്കൗണ്ട് നമ്പര്‍ -37918513327, IFSC Code: SBIN0070568). പൊതുവിദ്യാഭ്യാസവകുപ്പി​െൻറ വെബ്‌സൈറ്റ് വഴിയും (www.education.kerala.gov.in) ഫണ്ട് അക്കൗണ്ടില്‍ അടയ്ക്കാം. കുട്ടികളുടെ വിവരം വെളിപ്പെടുത്തരുതെന്നും ക്ലാസ്തലത്തില്‍ പൊതുവായി പണം ശേഖരിച്ച് സ്‌കൂളിലെ പൊതുവായ ഫണ്ട് എന്ന നിലക്ക് പ്രഥമാധ്യാപകരും പ്രിന്‍സിപ്പല്‍മാരും അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.