പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു

tvdvjmd11 വെഞ്ഞാറമൂട്: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ . മിതൃമ്മല ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥി സുബിന്‍.വി. സുഭാഷ് (16) ആണ് മരിച്ചത്. മിതൃമ്മല ആളുമാനൂര്‍ക്കോണം ബിന്ദു ഭവനില്‍ സുഭാഷ്-ബിന്ദു ദമ്പതികളുടെ ഏക മകനാണ്. ചൊവ്വാഴ്ച പകല്‍ 11 ഒാടെ വാമനപുരം ആറ്റി​െൻറ ചെല്ലഞ്ചി കടവിലായിരുന്നു സംഭവം. ക്ലാസില്ലാതിരുന്നതിനാല്‍ ഇന്നലെ പകല്‍ 11 മണിയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ സുബിന്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിെച്ചങ്കിലും ശ്രമം വിഫലമായി. നിലവിളി കേട്ട് അടുത്ത വീടുകളില്‍നിന്ന് ചിലര്‍ എത്തി ഒഴുക്കില്‍പെട്ട് നീങ്ങിക്കൊണ്ടിരുന്ന കുട്ടിയെ കരക്കെടുെത്തങ്കിലും മരിച്ചിരുന്നു. സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. Photo: Subin.V.Subash (16) Venjaramoode
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.