യുവാവിന്​ മർദനം: പൊലീസിനെതിരെ പരാതി

കൊട്ടിയം: യുവാവിന് പൊലീസ് മർദനമേറ്റ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി. കണ്ണനല്ലൂർ സൗത്ത് ഹോളി ഫാമിലിയിൽ രാജേഷിനെ അകാരണമായി കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ 19 നായിരുന്നു സംഭവം. അയൽവാസിയുടെ മരം മുറിക്കുന്നത് സംബന്ധിച്ച് രാജേഷി​െൻറ മാതാവ് സിന്ധുവിനെതിരെ കൊട്ടിയം പൊലീസിൽ പരാതിയുണ്ടായിരുന്നു. രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് സംഘം മാതാവി​െൻറ മുന്നിൽ െവച്ച് മർദിക്കുകയും ജീപ്പിൽ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസി​െൻറ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോർപറേഷൻ സ്ഥിരംസമിതി തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിക്കും കൊല്ലം: കോർപറേഷനിൽ ആരോഗ്യകാര്യ സ്ഥിരംസമിതിയിലേക്ക് രണ്ട് മാസത്തിനിടെ രണ്ട് ചെയർമാൻമാരെ തെരഞ്ഞെടുക്കുന്ന സി.പി.എം സമീപനത്തിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി യു.ഡി.എഫ് പാർലെമൻററി പാർട്ടി നേതാവ് എ.കെ. ഹഫീസും ഉപനേതാവ് അഡ്വ. എം.എസ്. ഗോപകുമാറും പ്രസ്താവനയിൽ അറിയിച്ചു. കൊല്ലം കോർപറേഷനിൽ അനവസരത്തിലുണ്ടാക്കിയ ഇൗ തെരഞ്ഞെടുപ്പ് സി.പി.എമ്മിലെ പടലപ്പിണക്കത്തി​െൻറ ബാക്കിപത്രമാണെന്ന് നേതാക്കൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.