തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറ പമ്പ റിന്നോവേഷന്‍ ആൻഡ് റിലീഫ് ഫണ്ടിലേക്ക് അഖില ഭാരത അയ്യപ്പസേവാസംഘം 10 ലക്ഷം രൂപ സംഭാവന ചെയ്തു. അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ പ്രസിഡൻറ് തെന്നല ബാലകൃഷ്ണന്‍ പത്ത് ലക്ഷം രൂപയുടെ ചെക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാറിന് കൈമാറി. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍, ട്രഷറര്‍ മോഹന്‍ കെ. നായര്‍, ദേശീയപ്രവര്‍ത്തകസമിതി അംഗം വി.കെ. രാജഗോപാല്‍, ദേവസ്വം കമീഷണര്‍ എന്‍. വാസു, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, ചീഫ് എൻജിനീയര്‍ ശങ്കരന്‍പോറ്റി, ദേവസ്വം അസി. കമീഷണര്‍ യതീന്ദ്രനാഥ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.