സ്​കൂൾ കലോത്സവം ഒഴിവാക്കൽ; വിദ്യാഭ്യാസ വകുപ്പിന്​ അതൃപ്​തി

* ഉത്തരവിൽ ഇളവ് വരുത്താൻ ശ്രമം തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സ്കൂൾ കലോത്സവം ഇൗ വർഷം ഒഴിവാക്കിയുള്ള പൊതുഭരണവകുപ്പി​െൻറ ഉത്തരവിൽ പൊതുവിദ്യാഭ്യാസവകുപ്പിന് അതൃപ്തി. സ്കൂൾ കലോത്സവം ഉപേക്ഷിക്കുന്നതി​െൻറ പ്രത്യാഘാതങ്ങൾ വിദ്യാഭ്യാസവകുപ്പുമായി കൂടിയാലോചിക്കാതെയാണ് ഉത്തരവിറക്കിയത്. ആഘോഷ, ആർഭാടപരിപാടികൾ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിലേക്ക് പൊതുഭരണവകുപ്പ് സെക്രട്ടറി സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള പരിപാടികൾ കൂട്ടിച്ചേർത്ത് ഉത്തരവിറക്കുകയായിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിലുള്ളവർ വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പ് ഉത്തരവിറക്കിയതോടെ കേലാത്സവം നടത്താനാകാത്ത അവസ്ഥയിലായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തിൽ ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുടെ ഒാഫിസുമായി സംസാരിച്ച് കലോത്സവം നടത്താനുള്ള സാധ്യത ആരായും. സ്കൂൾ കലോത്സവം ഒഴിവാക്കാനുള്ള ഉത്തരവിലൂടെ സംസ്ഥാന സ്കൂൾ കായികമേള, ശാസ്ത്രമേള ഉൾപ്പെടെയുള്ള പരിപാടികളുടെ നടത്തിപ്പിലും ആശയക്കുഴപ്പമുയർന്നിട്ടുണ്ട്. ഇവയെല്ലാം സബ്ജില്ല, ജില്ലതലങ്ങളിൽ പ്രത്യേകം മത്സരം നടത്തിയാണ് സംസ്ഥാനമത്സരം നടത്തുന്നത്. സർക്കാർ ഉത്തരവിലൂടെ ഇൗ തലങ്ങളിലുള്ള മത്സരങ്ങളും നടത്താനാകില്ല. കലോത്സവം മാറ്റിവെക്കുമെന്ന് ചില മാധ്യമങ്ങളിൽ വാർത്തയും സമൂഹമാധ്യമങ്ങളിൽ പ്രചാരണവും നടന്നപ്പോൾ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശപ്രകാരം ഇക്കാര്യം നിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പത്രക്കുറിപ്പ് തയാറാക്കിയിരുന്നു. പത്രക്കുറിപ്പി​െൻറ ഉള്ളടക്കം വിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസ് ചൊവ്വാഴ്ച രാവിലെ വാട്സ്ആപ് ഗ്രൂപ്പിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊതുഭരണവകുപ്പി​െൻറ ഉത്തരവിറങ്ങിയത്. ഇതോടെ തയാറാക്കിവെച്ച പത്രക്കുറിപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരണത്തിന് നൽകിയില്ല. സർവകലാശാല കലോത്സവങ്ങളും ഉത്തരവി​െൻറ സാഹചര്യത്തിൽ നടത്താൻ സാധിക്കില്ല. കലോത്സവം ഒഴിവാക്കിയാൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാനുള്ള വഴിയും അടയും. കഴിഞ്ഞ വർഷം ആറായിരത്തോളം വിദ്യാർഥികളാണ് വിവിധ മേളകളിലൂടെ ഗ്രേസ് മാർക്കിന് അർഹരായത്. ഉത്തരവിൽ അധ്യാപകസംഘടനകളും വിദ്യാർഥിസംഘടനകളും കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നടത്താനിരുന്ന കലോത്സവം പ്രളയത്തി​െൻറ സാഹചര്യത്തിൽ വേദി മാറ്റി ആർഭാടങ്ങൾ പരമാവധി കുറച്ച് നടത്തണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. എസ്.എഫ്.െഎ ഉൾപ്പെടെയുള്ള വിദ്യാർഥിസംഘടനകളും സ്കൂൾ കലോത്സവം ഒഴിവാക്കുന്നതിെനതിരാണ്. -കെ. നൗഫൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.