നടപ്പാതയുടെ വശത്ത് കൈവരികൾ സ്ഥാപിച്ചുതുടങ്ങി

പുനലൂർ: ടൗണിൽ ദേശീയപാതക്ക് ഇരുവശവും നിർമിക്കുന്ന നടപ്പാതയോടനുബന്ധിച്ച് കൈവരി സ്ഥാപിച്ചു തുടങ്ങി. കെ.എസ്.ആർ.ടി.സി ജങ്ഷൻ മുതൽ ചെമ്മന്തൂർവരെയാണ് ഒരുവശത്ത് ഓടയും മറുവശത്ത് നടപ്പാതയും നിർമിക്കുന്നത്. ഓട കടന്നുപോകുന്ന വശത്തും ഇതിന് മുകളിലുമായി നടപ്പാത തയാറാക്കുന്നുണ്ട്. ഓടയുടെ പണി പൂർത്തിയായഭാഗത്ത് പാതയോട് ചേർന്ന് ഉയരത്തിൽ കൈവരി സ്ഥാപിക്കുന്നുണ്ട്. കടകളടക്കം സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തനിലയിലാണിത്. കൈവരി വരുന്നതോടെ ഓടയുടെ ഭാഗത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കാനാകും. അതേസമയം ഓടയുടെയും നടപ്പാതയുടെയും പണി അനന്തമായി നീണ്ടുപോകുന്നത് കച്ചവടക്കാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. കലുങ്ക് തകർന്ന് അപകടം അരികെയെത്തിയിട്ടും അധികൃതർക്ക് അനക്കമില്ല പത്തനാപുരം: തിരക്കേറിയ റോഡിൽ അപകടകരമായ ഭാഗത്തെ കലുങ്ക് തകർന്നിട്ടും പുനനിർമിക്കാൻ നടപടിയില്ല. പത്തനാപുരം-എനാത്ത് റോഡിൽ കുണ്ടയം മൂലക്കട ജങ്ഷനോട് ചേർന്നാണ് കലുങ്ക് മാസങ്ങളായി തകർന്നുകിടക്കുന്നത്. കലുങ്കി​െൻറ ഇരുതലക്കലമുണ്ടായിരുന്ന കരിങ്കൽകെട്ട് ഇടിഞ്ഞു. ചെറിയ മഴപെയ്താൽപോലും റോഡ് കവിഞ്ഞാണ് ഇവിടെ വെള്ളം ഒഴുകുന്നത്. ബസുകളടക്കം വലിയ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് ഈഭാഗത്തുകൂടി കടന്നുപോകുന്നത്. ഇരുവശത്തും വളവായതിനാൽ അടുത്തുവരുമ്പോഴെ കലുങ്കും കുഴിയും ശ്രദ്ധയിൽപെടൂ. അപകടാവസ്ഥ അറിയാൻ നാട്ടുകാർ ചുവന്നകൊടി കെട്ടിയതൊഴിച്ചാൽ മുന്നറിയിപ്പ് ബോർഡോ മറ്റെന്തെങ്കിലും നടപടിയോ സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ സമരത്തിനുള്ള തയാറെടുപ്പിലാണ് യുവജനസംഘടനകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.