തിരുവനന്തപുരം: നവകേരള സൃഷ്ടിയെ രാഷ്ട്രീയവത്കരിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രിയുടെയും സർക്കാറിെൻറയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ബി.ജെ.പി എം.പി വി. മുരളീധരൻ. കക്ഷി രാഷ്ട്രീയത്തിെൻറ അടിസ്ഥാനത്തിൽ എല്ലാം കാണുന്നത് മാറാതെ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് സംഘടിപ്പിച്ച 'പ്രളയാനന്തര കേരളം' മീറ്റ ദ പ്രസിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. നവകേരളം നിർമിക്കാൻ വിശാല രൂപരേഖ വേണം. ജനപ്രതിനിധികൾ, പാർട്ടി പ്രതിനിധികൾ, വിദഗ്ധർ എന്നിവരുമായി ചർച്ചക്ക് തുടക്കമിടണം. കസ്തൂരി രംഗൻ റിപ്പോർട്ടിൽ സംസ്ഥാന നിലപാടിൽ പുനർവിചിന്തനം വേണം. ധനസമാഹരണത്തിന് മന്ത്രിമാർ വിദേശത്ത് പോകേണ്ടതില്ല. യു.എ.ഇ ധനസഹായം സ്വീകരിക്കുന്നതിന് തടസ്സമില്ല. ദുരിതാശ്വാസ പ്രവർത്തനത്തിന് ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലും പമ്പയിലും നിയന്ത്രണം ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.