അതിരപ്പിള്ളി: ചർച്ചക്ക്​ പ്രസക്തിയില്ലെന്ന്​ എ.ഐ.വൈ.എഫ്

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച ചര്‍ച്ച പോലും ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്ന് എ.ഐ.വൈ.എഫ്. പദ്ധതി ഉപേക്ഷിക്കണമെന്ന പൊതുവികാരത്തില്‍ കേരളീയ സമൂഹം എത്തിയതാണെന്ന് പ്രസ്താവനയിൽ ഒാർമിപ്പിച്ചു. അതിരപ്പിള്ളിക്ക് മുകളിൽ 850 മില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുള്ള ആറ് ഡാമുണ്ട്. അവക്ക് വെള്ളപ്പൊക്കം തടയാനായില്ല. നിർദിഷ്ട പദ്ധതിയില്‍ ഉദ്ദേശിക്കുന്നത് എട്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണശേഷിയാണ്. ആറ് ഡാമുകള്‍ക്ക് കഴിയാത്തത് അതിരപ്പിള്ളികൊണ്ട് കഴിയുമെന്ന് കരുതുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. ഈ സാഹചര്യത്തില്‍ പദ്ധതിക്കു വേണ്ടി വൈദ്യുതി മന്ത്രി വീണ്ടും രംഗത്തുവരുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും സംസ്ഥാന പ്രസിഡൻറ് അഡ്വ.ആര്‍. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.